Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭൂകമ്പം; മയ്യിത്ത് നമസ്കരിക്കാൻ യു.എ.ഇ പ്രസിഡന്റിന്റെ ആഹ്വാനം
text_fieldsbookmark_border
ദുബൈ: തുർക്കിയയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവർക്കായി മയ്യിത്ത് നമസ്കരിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ആഹ്വാനം. എല്ലാ പള്ളികളിലും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷമായിരിക്കും മയ്യിത്ത് നമസ്കാരം.
ഇരു രാജ്യങ്ങളിലെയും ദുരിത ബാധിതരെ സഹായിക്കാൻ 100 ദശലക്ഷം ഡോളർ സഹായം പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ‘ഗാലന്റ് നൈറ്റ് ടു’ എന്ന പേരിൽ പ്രതിരോധ മന്ത്രാലയം രക്ഷാ ദൗത്യവും നടത്തുന്നുണ്ട്. ഫീൽഡ് ആശുപത്രികളും സ്ഥാപിച്ചു.
Next Story

