Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൊ​റോ​ക്കോ​യിലെ...

മൊ​റോ​ക്കോ​യിലെ ഭൂ​ക​മ്പം; സ​ഹാ​യി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത്​ യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ

text_fields
bookmark_border
മൊ​റോ​ക്കോ​യിലെ ഭൂ​ക​മ്പം; സ​ഹാ​യി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത്​ യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​ം 

ദു​ബൈ: ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന മൊ​റോ​ക്ക​ൻ ജ​ന​​ത​ക്ക്​ അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ളോ​ട്​ ആ​ഹ്വാ​നം ചെ​യ്ത്​ യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ.

ഭൂ​ക​മ്പ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ മ​രു​ന്നും ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടെ അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​ക വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ നി​ർ​ദേ​ശം ന​ൽ​കി. അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ദു​ബൈ പൊ​ലീ​സി​നോ​ട്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ദു​ബൈ പൊ​ലീ​സി​ന്‍റെ ആം​ബു​ല​ൻ​സ്​ ടീം ​ഉ​ട​ൻ മൊ​റോ​ക്കോ​യി​ലേ​ക്ക്​ തി​രി​ക്കും.

എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ളു​മെ​ത്തി​ക്കാ​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ഗ്ലോ​ബ​ൽ ഇ​നി​ഷ്യേ​റ്റി​വ്​ ഫൗ​ണ്ടേ​ഷ​നോ​ടും ഇ​തി​ൽ അ​ഫി​ലി​യേ​റ്റ്​ ചെ​യ്ത മ​റ്റു​ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളോ​ടും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. താ​മ​സി​ക്കാ​നു​ള്ള ടെ​ന്‍റു​ക​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ എ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക വി​മാ​ന സ​ർ​വി​സു​ക​ളും ആ​രം​ഭി​ക്കും.മൊ​റോ​ക്കോ​യും യു.​എ.​ഇ​യും ത​മ്മി​ൽ ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​മാ​ണ്​ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും ദു​ര​ന്ത​വേ​ള​യി​ൽ അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ യു.​എ.​ഇ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ​യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ കി​ങ്​​ഡം ഓ​ഫ്​ മൊ​റോ​ക്കോ​യി​ൽ ശ​ക്​​ത​മാ​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ഇ​തി​ന​കം 1000 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു​ക​ഴി​ഞ്ഞു. യു.​എ.​ഇ​യെ കൂ​ടാ​തെ ലോ​ക​രാ​ജ്യ​ങ്ങ​ളും മൊ​റോ​ക്കോ​ക്ക്​ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത്​ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി അ​നു​ശോ​ചി​ച്ചു

ഷാ​ർ​ജ: മൊ​റോ​ക്കോ​യി​ലെ ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യും സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി അ​നു​ശോ​ച​നം അ​റി​യി​ച്ചു. മൊ​റോ​ക്കോ​യി​ലെ രാ​ജാ​വ് മു​ഹ​മ്മ​ദ് ആ​റാ​മ​നാ​ണ് അ​നു​ശോ​ച​ന സ​ന്ദേ​ശം അ​യ​ച്ച​ത്.

പ​രി​ക്കേ​റ്റ എ​ല്ലാ​വ​രും വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ആ​ശം​സി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് മൊ​റോ​ക്കോ​യി​ലെ ഹൈ ​അ​റ്റ്‌​ല​സ് പ​ർ​വ​ത​നി​ര​ക​ളി​ൽ റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 7.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. ഭൂ​ക​മ്പ​ത്തി​ൽ 1,000ത്തിലധികം പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നൂ​റു​ക​ണ​ക്കി​ന് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakehelpmoroccoAuthoritiesUAE.
News Summary - Earthquake-in-Morocco-UAE-authorities-called-for-help
Next Story