Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫുജൈറയിൽ നേരിയ ഭൂചലനം
text_fieldsbookmark_border
ഫുജൈറ: ഫുജൈറയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച രാത്രി പ്രാദേശിക സമയം 8:06 നാണ് റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഖോർഫക്കാൻ തീരത്തിന് തെക്കുമാറി അഞ്ചു കിലോമീറ്റർ ആഴത്തിലാണ് ഈ ഭൗമചലനം കണ്ടെത്തിയതെന്ന് യു.എ.ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു.
ഭൂചലനങ്ങൾ നിരീക്ഷിക്കുന്ന നാഷനൽ സെയിസ്മിക് നെറ്റ്വർക്ക് വഴിയാണ് കാലാവസ്ഥാ കേന്ദ്രം വിവരങ്ങൾ രേഖപ്പെടുത്തിയത്. എന്നാൽ, ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നേരത്തെ ഒക്ടോബർ 16ന് ഫുജൈറയിലെ ദിബ്ബ തീരത്ത് 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ആഗസ്റ്റ് 18ന് ദിബ്ബയിൽ 3.0 തീവ്രതയിലും, ജൂൺ എട്ടിന് മസാഫിയിൽ 2.8 തീവ്രതയിലും നേരിയ ചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.
Next Story

