ദുരന്തഭൂമിയിലേക്ക് വിദ്യാര്‍ഥികളുടെ കൈത്താങ്ങ്
text_fieldsഅജ്മാനിലെ ഈസ്റ്റ്പോയന്റ് ഇന്ത്യന്‍ സ്കൂള്‍ ശേഖരിച്ച സഹായം റെഡ് ക്രസന്റ് അധികൃതർക്ക് കൈമാറുന്നു
അജ്മാന്: ദുരന്തഭൂമിയിലേക്ക് സ്കൂള്‍ വിദ്യാര്‍ഥികളുടെ കൈത്താങ്ങ്.അജ്മാനിലെ ഈസ്റ്റ്പോയന്റ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നാണ് സഹായം ഒരുക്കിയത്. സ്വരൂപിച്ച പണവും വസ്ത്രങ്ങളും ഭക്ഷ്യവിഭവങ്ങളും തുര്‍ക്കിയയിലും സിറിയയിലും ഭൂകമ്പക്കെടുതിയിൽപെട്ടവർക്ക് എത്തിക്കും.
723 കിലോഗ്രാം സാധനസാമഗ്രികളും 28,373 ദിര്‍ഹമും പ്രിന്‍സിപ്പല്‍ ഡോ. അബ്ദുൽ മജീദും സ്കൂള്‍ എക്സിക്യൂട്ടിവ് അംഗങ്ങളും ചേര്‍ന്ന് അജ്മാന് റെഡ് ക്രസന്റ് അധികൃതർക്ക് കൈമാറി. എല്ലാ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും അനധ്യാപക ജീവനക്കാരും പൂർണഹൃദയത്തോടെ സംഭാവനകൾ നൽകിയത് അഭിനന്ദനം അർഹിതുര്ക്കിയയിലും സിറിയയിലും ഭൂകമ്പക്കെടുതിയിക്കുന്നുവെന്ന് പ്രിന്‍സിപ്പൽ പറഞ്ഞു.

