Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ...

ദു​ബൈ വി​മാ​ന​ത്താ​വ​ളം യാ​ത്ര​ക്ക് നേ​ര​ത്തേ പു​റ​പ്പെ​ടാ​ൻ നി​ർ​ദേ​ശം

text_fields
bookmark_border
ദു​ബൈ വി​മാ​ന​ത്താ​വ​ളം യാ​ത്ര​ക്ക് നേ​ര​ത്തേ പു​റ​പ്പെ​ടാ​ൻ നി​ർ​ദേ​ശം
cancel

ദു​ബൈ: ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ന്ന്​ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​വ​ർ നേ​ര​ത്തേ പു​റ​പ്പെ​ടു​ക​യോ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന്​ ദു​ബൈ റോ​ഡ്​​സ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​ന്ന്, മൂ​ന്ന്​ ടെ​ർ​മി​ന​ലി​ലേ​ക്കു​ള്ള റൂ​ട്ടു​ക​ളി​ലാ​ണ്​ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ സാ​ധ്യ​ത​യേ​റെ​യു​ള്ള​ത്.

പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള അ​വ​ധി​ദി​നം അ​വ​സാ​നി​ക്കു​ന്ന ജ​നു​വ​രി ര​ണ്ടി​ന്​ പു​ല​ർ​ച്ച നാ​ലു​മു​ത​ൽ രാ​വി​ലെ 10 വ​രെ ഈ ​റൂ​ട്ടു​ക​ളി​ൽ വ​ൻ തി​ര​ക്കി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്നും ആ​ർ.​ടി.​എ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

ബു​ർ​ജ്​ ഖ​ലീ​ഫ​യി​ലെ വെ​ടി​ക്കെ​ട്ട്​ പ്ര​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഡൗ​ൺ ടൗ​ണി​ലെ ബു​ർ​ജ്​ ഖ​ലീ​ഫ​ സ്​​ട്രീ​റ്റ്, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബൊ​ലി​വാ​ർ​ഡ്, അ​ൽ സാ​യ​ൽ സ്​​ട്രീ​റ്റു​ക​ൾ വീ​ണ്ടും തു​റ​ക്കു​ന്ന​തി​നാ​ൽ ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാം.

ലോ​ക​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ ദു​ബൈ വി​മാ​ന​ത്താ​വ​ളം. അ​വ​ധി ദി​ന​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​വി​ടേ​ക്കു​ള്ള റോ​ഡു​ക​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai AirportInstructionsDeparture
News Summary - Early Departure Instructions for Dubai Airport
Next Story