ഏര്‍ളി ചൈല്‍ഡ്ഹുഡ് ഡെവലപ്മെന്റ് ഫോറം 15 ന്
text_fieldsഅബൂദബി: ജനനം മുതല്‍ എട്ടുവയസ്സുവരെയുള്ള കുട്ടികളുടെ ആരോഗ്യവും ക്ഷേമവും പഠന വളര്‍ച്ചക്കുമായി അബൂദബി ഏര്‍ളി ചൈല്‍ഡ്ഹുഡ് ഡെവലപ്മെന്റ് ഫോറം കാമ്പയിന് വേദിയാവുന്നു. മാര്‍ച്ച് 15നാണ് അബൂദബി ചൈല്‍ഡ്ഹുഡ് അതോറിറ്റി, ദ വേള്‍ഡ് ഏർലി ചൈല്‍ഡ്ഹുഡ് ഡെവലപ്മെന്റ് ഫോറം സംഘടിപ്പിക്കുന്നത്. യാസ് സൗദ് സ്കേറ്റ് പാര്‍ക്കിലാണ് ദ്വിദിന ഫോറം നടക്കുക. അഞ്ഞൂറോളം പ്രഭാഷകരും 250ൽ ഏറെ ഇന്‍ഫ്ളുവൻസർമാരും ഫോറത്തില്‍ പങ്കെടുക്കും. വിദഗ്ധര്‍ കുട്ടികളെ വളര്‍ത്തുന്നതിന് മികച്ച കുടുംബ സൗഹൃദ നയങ്ങള്‍ നിര്‍ദേശിക്കുകയും സംവാദം നടത്തുകയും ചെയ്യും. വിവിധ സാമൂഹിക പശ്ചാത്തലത്തില്‍ ജീവിക്കുന്ന നാലു കുട്ടികളുടെ ജീവിതം സൂക്ഷ്പരിശോധനയ്ക്കും വിലയിരുത്തലിനും ചടങ്ങ് വേദിയാവും. കുട്ടികളുടെ പ്രായത്തിന് ഉചിതമായ സാങ്കേതിക വിദ്യ, 21ാം നൂറ്റാണ്ടിലെ ജീവിതശൈലി, കുട്ടികളുടെ വൈകാരിക ക്ഷേമം, സാമുഹിക ഇടപെടലിന്റെ പ്രാധാന്യം എന്നിവയിലൊക്കെ കേന്ദ്രീകൃതമായിരിക്കും ഫോറം. ഉഷ്ണകാലത്ത് കുട്ടികള്‍ക്ക് സുരക്ഷിതമായി വ്യായാമം ചെയ്യാനും കളിക്കാനും അനുവദിക്കുന്നതിനെ കുറിച്ചും ഭിന്നശേഷിക്കാരായ കുട്ടികളെ കോവിഡ് എങ്ങനെ ബാധിച്ചു എന്ന കാര്യവും ഫോറം ചര്‍ച്ച ചെയ്യും. ദ്വിദിന ഫോറത്തിന്റെ സമാപനം കുറിച്ച് കുട്ടികള്‍ക്കായി ഓട്ടവും സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

