Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅറേബ്യൻ പരുന്ത്​...

അറേബ്യൻ പരുന്ത്​ മൂങ്ങയെ യു.എ.ഇയിൽ ആദ്യമായി കണ്ടെത്തി

text_fields
bookmark_border
അറേബ്യൻ പരുന്ത്​ മൂങ്ങയെ യു.എ.ഇയിൽ ആദ്യമായി കണ്ടെത്തി
cancel
camera_alt??????? ???????? ?????

അബൂദബി: അറേബ്യൻ പരുന്ത്​ മൂങ്ങയെ യു.എ.ഇയുടെ കിഴക്കൻ മേഖലയിലെ ഹജർ പർവതനിരകളിൽ കണ്ടെത്തി. ബൂബോ ആഫ്രിക്കാനസ്​ മി​ലെസി എന്ന ശാസ്​ത്രനാമമുള്ള ഇൗ ഇനം മൂങ്ങയെ ആദ്യമായാണ്​ യു.എ.ഇയിൽ കാണുന്നത്​. എമിറേറ്റ്​സ്​ വൈൽഡ്​ ലൈഫ്​ സൊസൈറ്റിയുടെയും (ഇ.ഡബ്ല്യു.എസ്​) വേൾഡ്​ വൈൽഡ്​ ഫണ്ടി​​െൻറയും (ഡബ്ല്യു.ഡബ്ല്യു.എഫ്​) കരജീവി സംരക്ഷണ പദ്ധതിയിലെ ശാസ്​ത്രജ്ഞനായ ആൻറണി സ്​റ്റോക്വർട്ട്​ ഫുജൈറ നഗരസഭയിലെ വാദി വുറയ്യ നാഷനൽ പാർക്ക്​ റേഞ്ചർ സമി മജീദി​​െൻറ പിന്തുണയോടെയാണ്​ പരുന്ത്​ മൂങ്ങയെ കണ്ടെത്തിയത്​. യു.എ.ഇയിലെ സമ്പന്നമായ ജൈവവൈവിധ്യത്തെ കുറിച്ച്​ കൂടുതൽ ആഴത്തിലുള്ള പഠനം ആവശ്യമാണെന്ന്​ വ്യക്​തമാക്കുന്ന കണ്ടെത്തലാണിതെന്ന്​ ശാസ്​ത്രലോകം കരുതുന്നു.

2015ൽ വാദി വുറയ്യയിൽ ഇണയില്ലാത്ത ഒമാനി മൂങ്ങയെ കണ്ടെത്തിയതിലെ പ്രചോദനത്താലാണ്​ ഇ.ഡബ്ല്യു.എസ്​^ഡബ്ല്യു.ഡബ്ല്യു.എഫ്​ യു.എ.ഇയിലെയും ഒമാനിലെയും ഹജർ പർവതനിരകളിൽ വ്യാപകമായ മൂങ്ങ സർവേ നടത്താൻ തീരുമാനിച്ചത്​. പൊതുവെ ഒമാനിലെ ദോഫാറി​​െൻറ വിവിധ ഭാഗങ്ങളിലാണ്​ അറേബ്യൻ പരുന്ത്​ മൂങ്ങ വസിക്കുന്നത്​. ഒമാനിലെ ഹജർ മലകളിലും ഇവയുടെ സാന്നിധ്യമുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്​. യെമൻ, സൗദി അറേബ്യയിലെ അസീർ പർവതം, ചെങ്കടൽ തീരങ്ങൾ എന്നിവിടങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്​. 

കെനിയ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കാണുന്ന പരുന്ത്​ മൂങ്ങയുടെ ഉപ വിഭാഗമായ അറേബ്യൻ പരുന്ത്​ മൂങ്ങകൾ തുറന്ന വനപ്രദേശങ്ങളിലും പാറകളുള്ളതും മുൾ​െചടികൾ വ്യാപിച്ചുകിടക്കുന്നതുമായ കുന്നിൽചെരുവുകളിലുമാണ്​ വസിക്കുന്നത്​. ആഹ്ലാദകരമായ കണ്ടുപിടിത്തമാണ്​ ഇതെന്ന്​ ഇ.ഡബ്ല്യു.എസ്​^ഡബ്ല്യു.ഡബ്ല്യു.എഫ്​ കരജീവി സംരക്ഷണ പദ്ധതി ശാസ്​ത്ര ഉപദേഷ്​ടാവും മാനേജറുമായ ജാക്കി ജുദാസ്​ അഭിപ്രായപ്പെട്ടു. യു.എ.ഇയിലുള്ളതും എന്നാൽ കണ്ടെത്തപ്പെടാത്തതുമായ നിരവധി ഇനങ്ങളിൽ ഒന്ന്​ മാത്രമാണ്​ ഇതെന്ന്​ ഉറപ്പാണ്​. 

ചൂടും വരണ്ടതുമായ കാലാവസ്​ഥയായിട്ടും ആകർഷകവും അതീജീവന ശേഷിയുള്ളതുമായ വലിയൊരു കൂട്ടം വ്യത്യസ്​ത ജീവിവർഗങ്ങളെ മരുഭൂമികളിലും പർവതപ്രദേശങ്ങളിലും കണ്ടുവരുന്നു. ഇവയിൽ അറേബ്യൻ ഉപദ്വീപിൽ വസിക്കുന്നവ മാത്രമല്ല, ഏഷ്യക്കും ആഫ്രിക്കക്കുമിടയിൽ ദേശാടനം നടത്തുന്നവയുമുണ്ട്​. നിർഭാഗ്യവശാൽ അതിവേഗമുള്ള വികസനഗതി ഇത്തരം ജീവിവർഗങ്ങൾക്ക്​ വലിയൊരു ഭീഷണിയായിട്ടുണ്ട്​. അതിനാൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളെയും അവയുടെ ആവാസ വ്യവസ്​ഥിതിയെയും സംരക്ഷിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newseagle owl
News Summary - eagle owl-uae-gulf news
Next Story