ഇ-വിവാഹ നടപടിക്രമം: ലഘൂകരിക്കാൻ യു.എ.ഇമന്ത്രാലയങ്ങൾ കൈകോർക്കുന്നു
text_fieldsദുബൈ: കോവിഡ് വൈറസ് തീർത്ത പ്രതിസന്ധിയിൽ വിവാഹങ്ങളെല്ലാം ഇ-വിവാഹത്തിലേക്ക് വഴിമാറിയതോടെ നടപടിക്രമങ്ങൾ ലഘൂകരിക്കാനൊരുങ്ങുകയാണ് യു.എ.ഇയിലെ മന്ത്രാലയങ്ങൾ. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയവും നീതിന്യായ മന്ത്രാലയവുമാണ് ഇതു സംബന്ധിച്ച് പരസ്പര സഹകരണത്തിനായി മുന്നോട്ടുവന്നത്. ജനിതക, പകർച്ചവ്യാധി, അല്ലെങ്കിൽ ലൈംഗിക രോഗങ്ങൾ എന്നിവയിൽ നിന്ന് ദമ്പതികൾ സ്വതന്ത്രരാണെന്ന് ഉറപ്പുനൽകാൻ വിവാഹത്തിനു മുമ്പ് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിെൻറ നിയന്ത്രണത്തിൽ നടക്കുന്ന പ്രീമാരിറ്റൽ കൗൺസലിങ്ങും സ്ക്രീനിങ് സേവനങ്ങളും ഇനിമുതൽ നീതിന്യായ മന്ത്രാലയവുമായി പങ്കിടും. ഇ-വിവാഹങ്ങൾ പരിധികളില്ലാതെ നടത്താനുള്ള ശ്രമത്തിൽ, ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) ഇലക്ട്രോണിക് ലിങ്ക് ഉപയോഗിച്ചാണ് വിവാഹത്തിനു മുമ്പുള്ള സ്ക്രീനിങ്, കൗൺസലിങ് റിപ്പോർട്ടുകൾ നീതിന്യായ മന്ത്രാലയത്തിന് കൈമാറുന്നത്.
ജൈടെക്സ് ടെക്നോളജി വാരത്തിലാണ് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം ഈ സംരംഭം പ്രഖ്യാപിച്ചത്. നീതിന്യായ മന്ത്രാലയവുമായുള്ള പങ്കാളിത്ത സേവനങ്ങൾ ഓട്ടോമേറ്റ് ചെയ്യും. വിവരങ്ങൾ വിലയിരുത്തുന്നതിനും വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും നേടുന്നതിനും ഇടപാടുകൾ പൂർത്തിയാക്കുന്നതിനുമുള്ള സംയുക്ത ശ്രമങ്ങൾ ശക്തിപ്പെടുത്തും. ഇതെല്ലാം ഉൾപ്പെടുത്തുന്നതിനായി പ്രത്യേക ഡേറ്റബേസ് സ്ഥാപിക്കുമെന്നും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം ആരോഗ്യ വിവര വിഭാഗം ഡയറക്ടർ അലി അൽ അജ്മി പറഞ്ഞു. ഇത്തരം പങ്കാളിത്തങ്ങൾ എല്ലാ സർക്കാർ സേവനങ്ങളുടെയും സമന്വയത്തെ ഏകീകരിക്കാൻ സഹായിക്കുമെന്ന് നീതിന്യായ മന്ത്രാലയം ആക്ടിങ് സെക്രട്ടറി ജഡ്ജി ഡോ. സയീദ് അലി ബഹ്ബൂ അൽ നഖ്ബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

