വിദൂര വിദ്യാഭ്യാസം: രക്ഷിതാക്കൾക്ക് തത്സമയ ബോധവത്കരണം
text_fieldsഅബൂദബി: വിദ്യാലയങ്ങളിൽ പഠനം മുടങ്ങിയ സാഹചര്യത്തിൽ വിദൂര വിദ്യാഭ്യാസം പ്രോത്സാ ഹിപ്പിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രഫഷനൽ വികസന വകുപ്പ് ഇൻസ്റ്റഗ് രാം അക്കൗണ്ടിലൂടെ ‘മാതാപിതാക്കൾ മാറ്റം ഉണ്ടാക്കുന്നു’ തലക്കെട്ടിൽ രക്ഷിതാക്കൾക്കായി തത്സമയ പ്രക്ഷേപണ പരിപാടി നടത്തി. കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം വീടുകളിൽ ഉണ്ടാക്കുന്നതിനായിരുന്നു പരിപാടിയിൽ പ്രത്യേക ഉൗന്നൽ നൽകിയത്. മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിെൻറ പ്രാധാന്യവും ശ്രദ്ധയും നൽകുന്നതായി പരിപാടി.
വിദൂര പഠനത്തിനിടെ കുട്ടികളുടെ പെരുമാറ്റം, ഫോൺ കാളുകൾ, സന്ദേശങ്ങൾ, കുറിപ്പുകൾ എന്നിവയിലൂടെ അധ്യാപകരും രക്ഷിതാക്കളും തമ്മിൽ ആശയവിനിമയത്തിനും ലക്ഷ്യമിടുന്നു. ഗാർഹിക പഠനത്തിലെ ഇലക്ട്രോണിക് ഗൃഹപാഠം, വായന, ഗവേഷണം, പ്രോജക്ട് വർക്ക്, പരീക്ഷണങ്ങൾ തുടങ്ങിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കുന്നതിൽ മാതാപിതാക്കളുടെ പങ്കിനെക്കുറിച്ചും വിശദീകരിച്ചു.
വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന അക്കാദമിക് പ്രശ്നങ്ങളെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചും മാതാപിതാക്കൾക്ക് ബോധവത്കരണം നൽകി. കുടുംബങ്ങളും സ്കൂളുകളും തമ്മിലുള്ള സഹകരണം, മന്ത്രാലയത്തിെൻറ പ്ലാറ്റ്ഫോമുകൾ നൽകുന്ന സേവനങ്ങൾ, അക്കാദമിക് സേവനങ്ങൾ എന്നിവയെ കുറിച്ച് വിവരിച്ചു.
വിദ്യാഭ്യാസ വികസനത്തിൽ ഡിജിറ്റൽ വിഭവങ്ങളുടെ ഉപയോഗം പ്രയോജനപ്പെടുത്താൻ സഹായിക്കുന്നതായിരുന്നു പരിപാടിയെന്ന് അക്ദറിലെ ഖലീഫ ശാക്തീകരണ പദ്ധതിയായ അഖ്ദർ സി.ഇ.ഒ ഡോ. ഇബ്രാഹിം അൽ ദബാൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
