ഇ. അഹമ്മദ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് ഇന്ന്
text_fieldsRepresentational Image
ഇ. അഹമ്മദ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് ഇന്ന്ഇ. അഹമ്മദ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് ഇന്ന്ഇ. അഹമ്മദ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് ഇന്ന്അൽ ഐൻ: അൽഐൻ കണ്ണൂർ ജില്ല കെ.എം.സി.സി ഇ. അഹമ്മദ് മെമ്മോറിയൽ ജൂനിയർ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. യു.എ.ഇ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഒക്ടോബർ 15ന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ടൂർണമെന്റിൽ അൽ ഐനിലെ 40ഓളം ടീമുകൾ മാറ്റുരക്കും. സബ്ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗത്തിൽ പ്രത്യേകം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
വളർന്നു വരുന്ന കുട്ടികളുടെ കായിക വളർച്ച ലക്ഷ്യം വെച്ച് വേണ്ട പ്രോത്സാഹനം നൽകുകയും കായിക പ്രേമികളായ ഒരു തലമുറയെ വാർത്തെടുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അൽ ഐൻ കണ്ണൂർ ജില്ല കെ.എം.സി.സി നേതാക്കൾ അറിയിച്ചു.

