ഇ. അഹ്മദ്, എ. യൂനുസ് കുഞ്ഞ്, പി. ഷാദുലി അനുസ്മരണം
text_fieldsഫുജൈറ കെ.എം.സി.സി സംഘടിപ്പിച്ച ഇ. അഹ്മദ്, എ. യൂനുസ് കുഞ്ഞ്, പി. ഷാദുലി അനുസ്മരണം
ഫുജൈറ: മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ. അഹ്മദ്, മുസ്ലിം ലീഗ് അഖിലേന്ത്യ അസി. സെക്രട്ടറി എ. യൂനുസ് കുഞ്ഞ്, കോഴിക്കോട് വൈസ് പ്രസിഡന്റ് പി. ഷാദുലി തുടങ്ങിയവരുടെ അനുസ്മരണ യോഗം ഫുജൈറ കെ.എം.സി.സി സംഘടിപ്പിച്ചു. സി.കെ. ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് മുബാറക്ക് കോക്കൂർ അധ്യക്ഷത വഹിച്ചു. മുന്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി ചെയര്‍മാനും എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുമായ സി.എം. യൂസഫ് അനുസ്മരണ പ്രഭാഷണം നടത്തി.
വി.എം. സിറാജ്, സി.കെ. അബൂബക്കര്‍, ഫിറോസ് തിരൂര്‍, ഹമീദ് ബാബു, ഇബ്രാഹിം ആലംപാടി, ഹബീബ് കടവത്ത്, റഹീം കൊല്ലം, മുല്ല മുസ്തഫ, മുഹമ്മദലി ആയഞ്ചേരി, ഫൈസൽ ബത്തേരി, അസീസ് കടമേരി എന്നിവർ സംസാരിച്ചു. ഗോള്‍ഡന്‍ വിസ ലഭിച്ച കെ.എം.സി.സി സ്റ്റുഡന്‍സ് വിങ് ചെയര്മാന് ആദിലിനെ ആദരിച്ചു. സി.എം. യൂസഫ് ഉപഹാരം നല്കി. ബഷീര്‍ ഉളിയില്‍ സ്വാഗതവും ഇബ്രാഹിം നടുവണ്ണൂര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

