ദു$ഖ സ്മൃതിയില്‍ ഇ. അഹമ്മദ്
text_fieldsദുബൈ: മന്ത്രിയായും എം.എല്‍.എയായും എം.പിയായും മുസ്ലിം ലീഗ് നേതാവുമെല്ലാമായി ഇ.അഹമ്മദ് പല തവണ പ്രസംഗിച്ച ദുബൈ അല്‍ബറഹയിലെ കെ.എം.സി.സി ആസ്ഥാനത്ത് വെള്ളിയാഴ്ച തടിച്ചുകൂടിയവരുടെ മുഖമെല്ലാം മ്ളാനമായിരുന്നു. അഹമ്മദ് സാഹിബിനെ അനുസ്മരിക്കാനായിരുന്നു ആ കൂടിച്ചേരല്‍. ഇന്ത്യയുടെ യശസ്സ് ലോകത്തിന്‍െറ നെറുകയില്‍ എത്തിച്ച ഇ.അഹമ്മദ് പ്രവാസികളുടെ ഉറ്റ തോഴനും നേതാവുമായിരുന്നുവെന്നും ഏതു സര്‍ക്കാര്‍ ഭരിക്കുമ്പോഴും പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും അവര്‍ക്ക് വേണ്ടി അവരോടൊപ്പം നിന്ന് പോരാടുകയും ചെയ്ത നേതാവാണ് പ്രവാസ ലോകത്തിനു നഷട്ടപെട്ടത് എന്ന് അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപെട്ടു. അതില്‍ നേതാക്കള്‍ മുതല്‍ സാധാരണക്കാര്‍ വരെയുണ്ടായിരുന്നു.
ഇ.അഹമ്മദിന്‍റെ വിയോഗത്തോടെ ഇന്ത്യക്ക് മികച്ച രാഷ്ട്രതന്ത്രജ്ഞനെയാണ് നഷ്ടമായതെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഇന്ത്യന്‍ കോണ്‍സുല്‍ (ലേബര്‍) രാജു ബാലകൃഷ്ണന്‍ പറഞ്ഞു. പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതില്‍ ഇ.അഹമ്മദ് നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
ലീഗിന്‍റെ പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിച്ച് ആഴത്തിലുള്ള സ്നേഹബന്ധം നിലനിര്‍ത്തിയ നേതാവായിരുന്നു അഹമ്മദ് എന്ന് പാണക്കാട് അബ്ബാസലി തങ്ങള്‍ പറഞ്ഞു.അദ്ദേഹത്തിന്‍െറ വിയോഗം മതേതര ഇന്ത്യക്കും ന്യൂനപക്ഷ ജന വിഭാഗത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് പുറമേ ദുബൈയിലെ വിവിധ സംഘടന നേതാക്കളും പ്രവര്‍ത്തകരും മാധ്യമ പ്രതിനിധികളും ഇ.അഹമ്മദിന്‍റെ ഓര്‍മകള്‍ പങ്കുവെച്ചു. ഹസൈനാര്‍ തോട്ടുംഭാഗം അധ്യക്ഷത വഹിച്ചു.
ഡോ:പുത്തൂര്‍റഹ്മാന്‍, ഇബ്രാഹിം എളേറ്റില്‍,ഹുസൈനാര്‍ എടച്ചാക്കൈ, പി.കെ.അന്‍വര്‍ നഹ, എം.സി ഖമറുദ്ദീന്‍, കെ.കെ.അഫ്സല്‍, ബീരാന്‍ ഹാജി,് പുന്നക്കല്‍ മുഹമ്മദാലി,ഡയസ് ഇടിക്കുള), അഡ്വ:അസ്ലം ,മുഹമ്മദ് ബഷീര്‍ ,മോഹന്‍ദാസ്,ബി.എ നാസര്‍,കെ.എം അന്‍വര്‍,ഷാനവാസ്, പി.പി ശശീന്ദ്രന്‍ , കെ.എം അബ്ബാസ്,ജലീല്‍ പട്ടാമ്പി,മാത്തുകുട്ടി കടോണ്‍ ,വി.പി. ഫൈസല്‍,ഹംസ ഹാജി മാട്ടുമ്മല്‍ എന്നിവര്‍ സംസാരിച്ചു.
അഡ്വ:സാജിദ് അബൂബക്കര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.ഇസ്മായില്‍ ഏറാമല സ്വാഗതവും അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്രാ നന്ദിയും പറഞ്ഞു.