Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊടിക്കാറ്റ്: 34 വാഹനങ്ങൾ കൂട്ടിയിടിച്ചു നാലു പേർക്ക് പരിക്കേറ്റു
text_fieldsbookmark_border
എമിറേറ്റ്സ് റോഡിൽ കൂട്ടിയിടിച്ച വാഹനങ്ങൾ
ദുബൈ: കനത്ത പൊടിക്കാറ്റിനിടെ 34 വാഹനങ്ങൾ കൂട്ടിയിടിച്ചു. ദുബൈ എമിറേറ്റ്സ് റോഡിലാണ് സംഭവം. നാലു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അൽഖുദ്റ പാലത്തിനു സമീപമാണ് സംഭവം. പൊടിക്കാറ്റിനെ തുടർന്ന് വാഹനങ്ങൾ വേഗത കുറച്ചിരുന്നതിനാൽ കൂടുതൽ പേർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. വാഹനങ്ങൾ പലതും റോഡരികിൽ ഒതുക്കിയിട്ടു. പൊടിക്കാറ്റിെൻറ സമയത്ത് വാഹനങ്ങൾ വേഗത കുറക്കണമെന്നും കൃത്യമായ അകലം പാലിക്കണമെന്നും ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

