ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂൾ സമഗ്ര വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു
text_fieldsഅബൂദബി: മുസഫയിലെ ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂൾ പ്രത്യേക വിദ്യാഭ്യാസ ആവശ്യകതയുള്ള കുട്ടികൾക്ക് വേണ്ടി നടത്തിയ ‘പനോരമ’ സമഗ്ര വിദ്യാഭ്യാസ സെമിനാർ ശ്രദ്ധേയമായി. അബൂദബിയിലെ സി.ബി.എസ്.ഇ സ്കൂൾ പ്രധാനാധ്യാപകർ, സ്കൂളുകളിലെ സ്പെഷൽ എജുക്കേഷൻ നീഡ്സ് കോഒാഡിനേറ്റർമാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പെങ്കടുത്തു. റാക് ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം മേധാവിയും പ്രഭാഷകയുമായ ഡോ. ശ്വേത, ഇന്ത്യൻ എംബസി ചീഫ് ഒാഫ് മിഷൻ സ്മിത പാന്ത് എന്നിവർ സംസാരിച്ചു. പ്രത്യേക വിദ്യാഭ്യാസ ആവശ്യകതയുള്ള കുട്ടികളിൽ വിദ്യാഭ്യാസം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. പ്രത്യേക വിദ്യാഭ്യാസ ആവശ്യകതയുള്ളവർ നമ്മിൽനിന്ന് ഒട്ടും വ്യത്യസ്തരല്ലെന്ന് ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ പരംജിത് അഹ്ലുവാലിയ പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ സി.ബി.എസ്.ഇ സ്കൂളുകൾക്കായി നടത്തിയ കലാമത്സരങ്ങളിൽ നിരവധി വിദ്യാർഥികൾ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
