Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ്യൂ​ൺ ക​പ്പ്...

ഡ്യൂ​ൺ ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്​: ബ്ലെ​യ്‌​സി​ങ്​ ബു​ൾ​സ് ക്രി​ക്ക​റ്റ് ക്ല​ബ് ജേ​താ​ക്ക​ൾ

text_fields
bookmark_border
ഡ്യൂ​ൺ ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്​: ബ്ലെ​യ്‌​സി​ങ്​ ബു​ൾ​സ് ക്രി​ക്ക​റ്റ് ക്ല​ബ് ജേ​താ​ക്ക​ൾ
cancel
camera_alt

ഡ്യൂ​ൺ ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ ബ്ലെ​യ്‌​സി​ങ് ബു​ൾ​സ് ക്രി​ക്ക​റ്റ് ക്ല​ബ്

ഷാ​ർ​ജ: ഡ്യൂ​ൺ ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ബ്ലെ​യ്‌​സി​ങ്​ ബു​ൾ​സ് ക്രി​ക്ക​റ്റ് ക്ല​ബ് ജേ​താ​ക്ക​ളാ​യി. ഷാ​ർ​ജ അ​ൽ ദ​യ്ദ് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ പ​ള്ളി​ക്ക​ൽ ക്രി​ക്ക​റ്റ് ക്ല​ബി​നെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ പ​ള്ളി​ക്ക​ൽ ക്രി​ക്ക​റ്റ് ക്ല​ബ് 20 ഓ​വ​റി​ൽ 138 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ എ​ല്ലാ​വ​രും പു​റ​ത്താ​യി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബ്ലെ​യ്‌​സി​ങ്​ ബു​ൾ​സ് 14 ഓ​വ​റി​ൽ നാ​ല്​ വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു.

ബ്ലെ​യ്‌​സി​ങ്​ ബു​ൾ​സ് ക്രി​ക്ക​റ്റ് ക്ല​ബി​നാ​യി നാ​ല്​ ഓ​വ​റി​ൽ 28 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റും 24 ബാ​ളി​ൽ 52 റ​ൺ​സും നേ​ടി​യ ഹാ​രി​സ് ക​ളി​യി​ലെ താ​ര​മാ​യി. ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച നി​യാ​സ് ന​സീ​ർ (ബ്ലെ​യ്‌​സി​ങ്​ ബു​ൾ​സ് ക്രി​ക്ക​റ്റ് ക്ല​ബ്) ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ബാ​റ്റ​ർ, മി​ക​ച്ച ഫീ​ൽ​ഡ​ർ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ട്രോ​ഫി ബ്ലെ​യ്‌​സി​ങ്​ ബു​ൾ​സ് ടീം ​ക്യാ​പ്റ്റ​ൻ അ​ഹ​മ്മ​ദ് ഷെ​രി​ഫ് ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsDune Cup Cricket Tournament
News Summary - Dune Cup Cricket Tournament: Blazing Bulls Cricket Club are the winners
Next Story