Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമീ​ഡി​യ​വ​ണ്‍...

മീ​ഡി​യ​വ​ണ്‍ പ്ര​വാ​സോ​ത്സ​വം എ​ട്ടി​ന്; ദു​ല്‍ഖ​ര്‍ എ​ത്തും

text_fields
bookmark_border
മീ​ഡി​യ​വ​ണ്‍ പ്ര​വാ​സോ​ത്സ​വം എ​ട്ടി​ന്; ദു​ല്‍ഖ​ര്‍ എ​ത്തും
cancel

ദു​ബൈ: ഗ​ള്‍ഫ് പ​ര​ദേ​ശി​ക​ളു​ടെ ആ​ഘോ​ഷ​രാ​വി​ന് കേ​ളി​കൊ​ട്ടു​ണ​ര്‍ന്നു. മീ​ഡി​യ​വ​ണ്‍ ‘പ്ര​വാ​സോ​ത്സ​വ’​ത്തി​ന് ഇ​ക്കു​റി​യും ദു​ബൈ ഗ്ലോ​ബ​ല്‍ വി​ല്ലേ​ജ് വേ​ദി​യാ​കും. ഈ​മാ​സം എ​ട്ടി​ന് രാ​ത്രി എ​ട്ട​ര​ക്ക് ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​മേ​ള​ക്ക് നി​റം പ​ക​രാ​ന്‍ പു​തു​ത​ല​മു​റ​യു​ടെ ആ​വേ​ശ​മാ​യ സൂ​പ്പ​ർ​സ്​​റ്റാ​ര്‍ ദു​ല്‍ഖ​ര്‍ സ​ല്‍മാ​ന്‍ എ​ത്തും.

യു.​എ.​ഇ സ​ഹി​ഷ്ണു​താ വ​ര്‍ഷം ആ​ച​രി​ക്കു​ന്ന വേ​ള​യി​ല്‍ ‘സ​ഹി​ഷ്ണു​ത​യു​ടെ മ​ഹോ​ല്‍സ​വം’ എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് വ​ര്‍ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ള്‍ അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന​ത്. വ​ര്‍ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് ദു​ൽഖ​ര്‍ സ​ല്‍മാ​ന്‍ ദു​ബൈ​യി​ല്‍ ആ​ഘോ​ഷ​വേ​ദി​യി​ല്‍ എ​ത്തു​ന്ന​ത്.
ദു​ല്‍ഖ​റി​ന് പു​റ​മെ ന​ട​ന്‍, സം​വി​ധാ​യ​ക​ന്‍, തി​ര​ക്ക​ഥാ​കൃ​ത്ത്, ഗാ​യ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ മ​ല​യാ​ള ച​ല​ച്ചി​ത്ര​വേ​ദി​യെ സ​മ്പ​ന്ന​മാ​ക്കി​യ വി​നീ​ത് ശ്രീ​നി​വാ​സ​നും ഹ​രം പ​ക​രും.

പു​ര​സ്കാ​ര​ങ്ങ​ള്‍ വാ​രി​കൂ​ട്ടി​യ പി​ന്ന​ണി ഗാ​യി​ക സി​ത്താ​ര, സം​ഗീ​ത​കാ​ര​ന്‍ ന​രേ​ഷ് അ​യ്യ​ര്‍ എ​ന്നി​വ​ര്‍ മേ​ള സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കും. കോ​ട്ട​യം ന​സീ​ര്‍, പാ​ഷാ​ണം ഷാ​ജി എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന സാ​ജു ന​വോ​ദ​യ, നി​ര്‍മ​ല്‍ പാ​ലാ​ഴി എ​ന്നി​വ​ര്‍ പൊ​ട്ടി​ച്ചി​രി ഉ​യ​ര്‍ത്താ​ന്‍ പ്ര​വാ​സോ​ല്‍സ​വ​ത്തി​നു​ണ്ടാ​കും.

ആ​റാം ത​വ​ണ​യാ​ണ് മീ​ഡി​യ​വ​ണ്‍ വി​വി​ധ ഗ​ള്‍ഫ് ന​ഗ​ര​ങ്ങ​ളി​ലാ​യി പ്ര​വാ​സോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഷാ​ര്‍ജ ക്രി​ക്ക​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ല്‍ 2014 ല്‍ ​വ​ന്‍ ജ​ന​സ​ഞ്ച​യ​ത്തെ സാ​ക്ഷി​യാ​ക്കി ആ​രം​ഭി​ച്ച​പ്ര​വാ​സോ​ത്സ​വം 2018 ല്‍ ​സൂ​പ്പ​ർ​സ്​​റ്റാ​ര്‍ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ദു​ബൈ ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ല്‍ കാ​ണി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ സ​ര്‍വ​കാ​ല റെ​ക്കോ​ര്‍ഡ് കു​റി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer Salmaangulf newsmalayalam newspravasolsavam
News Summary - Dulquer Salmaan at Pravasolsavam-Gulf News
Next Story