ടിക്ടോക്കിൽ ദുൽഖറാകൂ; ദുൽഖർ സൽമാനെ കണ്ടുമുട്ടാം
text_fieldsദുബൈ: ദുൽഖർ സൽമാെൻറ കഥാപാത്രങ്ങളെ ടിക്ടോകിൽ മികവോടെ അവതരിപ്പിക്കുന്നവർക്ക് സൂപ്പർതാരത്തെ നേരിൽ കാണാൻ അവസരം ഒരുക്കുന്നു. മീഡിയവൺ ദുബൈ ഗ്ലോബൽ വില്ലേജിൽ ഒരുക്കുന്ന 'പ്രവാസോത്സവ'ത്തിെൻറ ഭാഗമായാണ് മത്സരം.
ദുൽഖർ സൽമാൻ കഥാപാത്രമാവുന്ന Tiktok വീഡിയോ നിർമിച്ചു #mediaone #pravasolsavam2019 എന്നീ ഹാഷ്ടാഗോടെ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യണം. വീഡിയോ ലിങ്കും ബന്ധപ്പെടേണ്ട നമ്പറും 971 526139978 നമ്പറിൽ മീഡിയവണിന് വാട്ട്സ്ആപ്പിൽ അയക്കുകയും വേണം. ഏറ്റവും ശ്രദ്ധേയമായ വീഡിയോ നിർമിക്കുന്ന രണ്ടുപേർക്കാണ് ദുബൈയിൽ ദുൽഖറുമായി കണ്ടുമുട്ടാൻ അവസരം നൽകുക. അവസാന തീയതി ഫെബ്രുവരി ആറ്.
ഈമാസം എട്ടിന് രാത്രി എട്ടരക്കാണ് ദുൽഖർ സൽമാൻ മുഖ്യാതിഥിയായി എത്തുന്ന ‘പ്രവാസോത്സവ’ത്തിന് ദുബൈ ഗ്ലോബൽവില്ലേജ് വേദിയാവുക. ചലച്ചിത്രതാരം വിനീത് ശ്രീനിവാസൻ, ഗായകരായ സിത്താര, നരേഷ് അയ്യർ, കാവ്യ അജിത്, ഹാസ്യതാരങ്ങളായ കോട്ടയം നസീർ, സാജു നവോദയ, നിർമൽ പാലാഴി എന്നിവരും മേളയെ ഹരം കൊള്ളിക്കാൻ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.