Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാര്‍ജയില്‍ ദുക്‌റാന തിരുനാള്‍ സമാപിച്ചു

text_fields
bookmark_border
ഷാര്‍ജയില്‍ ദുക്‌റാന തിരുനാള്‍ സമാപിച്ചു
cancel
camera_alt

ദുക്‌റാന തിരുനാള്‍ ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ സംബന്ധിക്കാനെത്തിയ സാഗര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജെയിംസ്‌ അത്തിക്കുളത്തെ ഷാര്‍ജ സെന്റ്‌ മൈക്കിള്‍സ്‌ ദേവാലയ കവാടത്തില്‍ സ്വീകരിച്ചപ്പോള്‍

ഷാര്‍ജ: സീറോ മലബാര്‍ സഭയുടെ പിതാവ് മാര്‍ത്തോമാശ്ലീഹായുടെ ഓര്‍മ പുതുക്കിയ ദുക്‌റാന തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു. ഷാര്‍ജ സെന്റ്‌ മൈക്കിള്‍സ്‌ ദേവാലയത്തില്‍ ഇടവക വികാരി ഫാദര്‍ ശവരിമുത്തു ആന്റണി സാമി കൊടിയേറ്റം നിര്‍വഹിച്ചതോടെയാണ്‌ പത്തു ദിവസം നീണ്ടു നിന്ന ആഘോഷ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചത്‌.

ആഘോഷത്തിന്റെ സമാപന പരിപാടിയില്‍ മുഖ്യാതിഥിയായ സാഗര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജെയിംസ്‌ അത്തിക്കുളത്തെ ദേവാലയ കവാടത്തില്‍ ഇടവക വികാരിയുടെയും വൈദികരുടെയും നേതൃത്വത്തില്‍ മലയാളം പാരിഷ്‌ കമ്മിറ്റി സെക്രട്ടറി ഹെന്റിറ്റ ഡാമി, എസ്‌.എം.സി കോഓർഡിനേറ്റര്‍ ബിജു ജോസഫ്‌, ലാറ്റിന്‍ കമ്യൂണിറ്റി കോഓർഡിനേറ്റര്‍ സാം, മലയാളം പാരിഷ്‌ കമ്മിറ്റി ജോയന്റ്‌ സെക്രട്ടറി ഷിബി, പാരിഷ്‌ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്‍റ് സന്തോഷ്‌ മാത്യു എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരണം നല്‍കി.

തുടര്‍ന്ന്‌ നടന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ അള്‍ത്താര ശുശ്രൂഷകര്‍, ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികള്‍, വിശുദ്ധ തോമാശ്ലീഹായുടെ വേഷമണിഞ്ഞ കുട്ടികള്‍, സീറോ മലബാര്‍ യൂത്ത്‌ മൂവ്‌മെന്റ്‌ അംഗങ്ങള്‍, മലയാളം പാരിഷ്‌ കമ്മിറ്റി അംഗങ്ങള്‍, പ്രസുദേന്തിമാര്‍, വൈദികര്‍, സന്യസ്‌തര്‍ എന്നിവര്‍ അണിനിരന്നു. വിശുദ്ധ കുര്‍ബാനക്കും തിരുക്കർമങ്ങള്‍ക്കും മെത്രാന്‍ മാര്‍ ജെയിംസ്‌ അത്തിക്കുളം നേതൃത്വം നല്‍കി. ഫാദര്‍ ജോണ്‍ ജോസഫ്‌ എടാട്ടും ഫാദര്‍ ജോണ്‍ തുണ്ടിയത്ത്‌ കോര്‍ എപ്പിസ്‌കോപ്പയും സഹകാര്‍മികരായിരുന്നു. ഇടവക വികാരി ഫാദര്‍ ശവരിമുത്തു ആന്റണി സാമി സ്വാഗതം പറഞ്ഞു.

കണ്‍വീനര്‍ ബെന്‍സണ്‍ വര്‍ക്കിയുടെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളായ ബിജു ജോസഫ്‌, സിറിയക്‌ ജോസഫ്‌, സിമി ഡെന്നിസ്‌, മഞ്‌ജു തോംസണ്‍, നിജോ തോമസ്‌, സെബാസ്‌റ്റിയന്‍ സ്‌കറിയ, സൗമ്യ അനൂപ്‌ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.പത്തു ദിവസം നീണ്ട ദുക്‌റാന തിരുനാള്‍ ആഘോഷ പരിപാടികളില്‍ ആയിരക്കണക്കിന്‌ പേരാണ്‌ ഷാര്‍ജ സെന്റ്‌ മൈക്കിള്‍സ്‌ ദേവാലയത്തിലെത്തിയത്‌.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dukrana Thirunal concludes in Sharjah
Next Story