ദുബൈ പ്രിയദർശിനി ഗാന്ധി ജയന്തി ആഘോഷം
text_fieldsപ്രിയദർശിനി വളണ്ടറിങ് ടീം നടത്തിയ ഗാന്ധിജയന്തി ആഘോഷം
ദുബൈ: പ്രിയദർശിനി വളണ്ടറിങ് ടീം ഗാന്ധിജയന്തി ആഘോഷവും അനുസ്മരണവും സംഘടിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് കിസൈസിലെ ആര്യ വിങ്സ് ഓഫ് പാഷൻ ഹാളിൽ നടന്ന ചടങ്ങിൽ മുരളി മംഗലത്ത്, സുനിൽ നമ്പ്യാർ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. തുടർന്ന് പുഷ്പാർച്ചന, പായസ വിതരണം, കുട്ടികൾക്കായി പ്രസംഗം മത്സരം എന്നിവയും അരങ്ങേറി. പ്രസിഡന്റ് സി. മോഹൻദാസ് അധ്യക്ഷതവഹിച്ചു. അഡ്വ. ആഷിക്ക്, ബി.എ. നാസർ, ഷൈജു അമ്മാനപ്പാറ, മൊയ്തു കുറ്റ്യാടി, റിയാസ് ചന്ദ്രാപിന്നി, ബാബു പീതാംബരൻ, ടൈറ്റസ് പുല്ലുരാൻ, പ്രജീഷ് ബാലുശ്ശേരി, ബൈജു സുലൈമാൻ എന്നിവർ ഗാന്ധി അനുസ്മരണം നടത്തി. ടീം ലീഡർ ബി. പവിത്രൻ, പ്രമോദ് കുമാർ, മുഹമ്മദ് അനീസ്, ടി.പി. ശ്രീജിത്ത്, അഷ്റഫ്, ഹാരിസ്, ബിനിഷ്, ഉമേഷ് വെള്ളൂർ, ഷജേഷ്, സുലൈമാൻ കറുത്താക്ക, സുധി സലാഹുദ്ദീൻ, ശ്രീല മോഹൻദാസ്, സിമി ഫഹദ്, റൂസ് വീന ഹാരിസ്, സഹ്ന ബൈജു എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. മധുനായർ സ്വാഗതവും മുഹമ്മദ് ഷഫീക്ക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

