Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈയിൽ ‘ബസ്-ഓൺ-ഡിമാൻഡ്‘ സേവനം മൂന്നു പുതിയ മേഖലകളിലേക്ക് കൂടി

text_fields
bookmark_border
ആകെ 20 മേഖലകൾ
ദുബൈയിൽ ‘ബസ്-ഓൺ-ഡിമാൻഡ്‘ സേവനം മൂന്നു പുതിയ മേഖലകളിലേക്ക് കൂടി
cancel

ദുബൈ: ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) ജനപ്രിയ സേവനമായ ‘ബസ്-ഓൺ-ഡിമാൻഡ്’ അൽ സത്വ, അൽ ഖൂസ്, മിർദിഫ് എന്നീ മൂന്ന് പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചു. ഇതോടെ, ദുബൈയിൽ ഈ സേവനം ലഭ്യമാകുന്ന ആകെ മേഖലകളുടെ എണ്ണം 20 ആയി. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ സ്മാർട്ട് ആപ്ലിക്കേഷൻ വഴി സുഗമമായ പൊതുഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്​.

2026ന്റെ ആദ്യ പകുതിയിൽ വൻ വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്. ആറ് മാസത്തിനിടെ 5.27 ലക്ഷത്തിലധികം യാത്രക്കാർ ഈ സേവനം ഉപയോഗപ്പെടുത്തി. 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25.1 ശതമാനം വർധനവാണിത്. 1,05,990 യാത്രക്കാർ സഞ്ചരിച്ച 2026 ജൂൺ മാസത്തിലാണ് ഏറ്റവും ഉയർന്ന പ്രതിമാസ നിരക്ക് രേഖപ്പെടുത്തിയത്. വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം 55 ആയി ഉയർത്തിയിട്ടുണ്ട്.

താമസമേഖലകളെ തൊട്ടടുത്തുള്ള പ്രധാന പൊതുഗതാഗത സ്റ്റേഷനുകളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ വിപുലീകരണം. ‘ദുബൈ ബസ്-ഓൺ-ഡിമാൻഡ്’ എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് യാത്രകൾ ബുക്ക് ചെയ്യാം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് പുറമെ 'നോൾ' കാർഡ് ഉപയോഗിച്ചും തുക അടയ്ക്കാനുള്ള സൗകര്യം ഇതിലുണ്ട്. അൽ ബർശ, അൽ നഹ്ദ, ദുബൈ സിലിക്കൺ ഒയാസിസ്, ദുബൈ അക്കാദമിക് സിറ്റി, അൽ റിഗ്ഗ, പോർട്ട് സയീദ്, ബിസിനസ് ബേ, ഡൗൺടൗൺ ദുബൈ, ഊദ് മേത്ത, അൽ കരാമ, ബർശ ഹൈറ്റ്‌സ്, അൽ മൻഖൂൽ, ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, അൽ വർഖ, ദുബൈ ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, ജെ.വി.സി, അൽ ഖൂസൈസ് എന്നിവക്ക്​ പുറമെ പുതുതായി കൂട്ടിച്ചേർത്ത അൽ സത്വ, അൽ ഖൂസ്, മിർദിഫ് എന്നിവിടങ്ങളിലാണ് ഈ സേവനം ലഭ്യമാകുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai's Bus on Deman' service expands
Next Story