Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈ അൽ സത്​വ റൗണ്ട് എബൗട്ട് ഇനി സിഗ്നൽ ജങ്​ഷൻ; യാത്രാസമയം 50 ശതമാനം കുറയും

text_fields
bookmark_border
ദുബൈ അൽ സത്​വ റൗണ്ട് എബൗട്ട് ഇനി സിഗ്നൽ ജങ്​ഷൻ; യാത്രാസമയം 50 ശതമാനം കുറയും
cancel

ദുബൈ: ദുബൈയിലെ അൽ സത്​വ റൗണ്ട് എബൗട്ട് സിഗ്നൽ ജങ്​ഷനായി മാറ്റുന്ന പ്രവൃത്തികൾ പൂർത്തിയായതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. റോഡുകളിലും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളിലും ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് ഇത് തുറന്നുകൊടുത്തത്. ഇതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് വലിയ തോതിൽ പരിഹാരമാകും.

യാത്രാസമയത്തിൽ 50 ശതമാനത്തിന്‍റെ കുറവ് വരുത്താൻ ഈ പദ്ധതിയിലൂടെ സാധിക്കും. തിരക്കേറിയ സമയങ്ങളിലെ വാഹനങ്ങളുടെ കാത്തിരിപ്പ് സമയവും ക്യൂവും 60 ശതമാനം വരെ കുറയും. വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കാൻ ഈ പരിഷ്കാരത്തിലൂടെ സാധിച്ചിട്ടുണ്ട്.

സെക്കൻഡ് ഡിസംബർ സ്ട്രീറ്റിൽനിന്ന് ട്രേഡ് സെന്‍റർ, അൽ സത്​വ തുടങ്ങിയ ഭാഗങ്ങളിലേക്കും തിരിച്ചുമായി സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഇത് ഏറെ ഉപകാരപ്പെടും. ബസ്​ സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനും ഇതുവഴി സാധിച്ചു. അൽസ്ത്​വ, അൽ ബദാ, അൽ ജാഫിലിയ, അൽ ഹുദൈബ, ജുമൈറ തുടങ്ങിയ പ്രധാന മേഖലകളെ ശൈഖ്​ സായിദ് റോഡുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ ഇതുവഴി സാധിക്കുന്നു.

പ്രദേശത്തെ മറ്റ് പ്രധാന വികസന പദ്ധതികളായ വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുമായി ചേർന്നാണ് ഇത് നടപ്പാക്കിയത്. ദുബൈ വേൾഡ് ട്രേഡ് സെന്‍റർ, ശൈഖ്​ സായിദ് റോഡ്, മറ്റ് പ്രധാന റോഡുകൾ എന്നിവ തമ്മിലുള്ള ഗതാഗത ബന്ധം ശക്തിപ്പെടുത്താനും വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനും ഈ പദ്ധതികൾ സഹായിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai's Al Satwa Roundabout is now a signal junction
Next Story