കെട്ടിട നിര്‍മാണ സൈറ്റില്‍ തീപിടിത്തം
text_fieldsദുബൈ: മീഡിയ സിറ്റിയില്‍ കെട്ടിട നിര്‍മാണം നടക്കുന്നിടത്ത് താല്‍ക്കാലികമായി പണിത എന്‍ജിനീയറിങ് ഓഫീസും നാലു തൊഴിലാളി കാബിനുകളും ഉള്‍പ്പെടെ കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. ശൈഖ് സായിദ് റോഡില്‍ അല്‍ സുഫൂഹ് പ്രദേശത്ത് ശനിയാഴ്ച രാവിലെ 11.45 ഓടെയാണ് തീപ്പിടത്തമുണ്ടായത്. ഒരു കാറും കത്തിനശിച്ചു. വിവരമറിഞ്ഞയുടന്‍ അല്‍ ഖൂസില്‍ നിന്നും അല്‍ ബര്‍ഷയില്‍ നിന്നും അഗ്നിശമന സംഘങ്ങള്‍ കുതിച്ചത്തെി രക്ഷാപ്രവര്‍ത്തനം നടത്തി. പരിസരത്തുണ്ടായിരുന്നു എല്ലാവരെയും ഒഴിപ്പിച്ചു. ശക്തമായ കാറ്റില്‍ തീ ആളിയത് തീയണക്കല്‍ ജോലിക്ക് വിഘാതമായി. ഉച്ചക്ക് രണ്ടരയോടെയാണ് തീ പൂര്‍ണമായും അണച്ചത്. ഫോറന്‍സിക് വിദഗ്ധര്‍ അവശിഷ്ടങ്ങള്‍ പരിശോധിച്ചു.
അല്‍ റീം റിയല്‍ എസ്റ്റേറ്റ് ഡവലപ്മെന്റ് ആന്റ് അകാഷ്യ അവെന്യൂസിന്െറ എന്‍ജിനീയറിങ് ഓഫീസും തൊഴിലാളി കാബിനുകളുമാണ് കത്തിയത്. 22നിലയുള്ള ഹോട്ടല്‍ അപാര്ട്ട്മെന്റിന്െറ നിര്‍മാണമാണ് ഇവിടെ നടക്കുന്നത്.
