Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കറാമയിലെ കെട്ടിടത്തിൽ തീ പിടിത്തം

text_fields
bookmark_border
കറാമയിലെ കെട്ടിടത്തിൽ തീ പിടിത്തം
cancel

ദുബൈ: താമസ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറൻറിലെ ചിമ്മിനി കുഴലിന് തീപിടിച്ചു. കറാമ പാര്‍ക്കിനു സമീപത്തെ കറാച്ചി ദര്‍ബാര്‍ റസ്റ്റോറൻറിലെ  ചിക്കന്‍ ടിക്ക നിര്‍മിക്കുന്ന പുക കുഴയിലാണ് ഇന്നലെ വൈകീട്ട് ആറരയോടെ തീപടര്‍ന്നത്‌. കൂടുതല്‍ പടരുന്നതിന് മുമ്പ് തീ അണച്ചു. നാശ നഷ്ടമോ  ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുഴലിലൂടെ വന്ന തീ സൈന്‍ ബോര്‍ഡിലേക്കും എ. സി യിലേക്കും പടരാന്‍ തുടങ്ങി.  വിവരമറിഞ്ഞെത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഉടനടി തീ അണച്ചു. തീ പടരുന്നത്‌ പുറമെ നിന്ന് കണ്ടവരാണ്   ഹോട്ടലിനകത്തുള്ളവരെ വിവരമറിയിച്ചത്. കെട്ടിടത്തി​െൻറ താഴെ നിലയിലാണ് റസ്റ്റോറൻറ്. മുകളില്‍ മൂന്നു നിലയിലും താമസ ഫ്ലാറ്റുകളാണ്.  


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - dubaifire
Next Story