ദുബൈ എയർഷോ കൊടിയിറങ്ങി; ഇനി 2019ൽ
text_fieldsദുബൈ: അഞ്ച് ദിവസം നീണ്ട ആകാശ വിസ്മയ കാഴ്ചകൾ ഒരുക്കിയ ദുബൈ എയർഷോ സമാപിച്ചു. 2015 നെക്കാൾ 20 ശതമാനം അധികം സന്ദർശകർ ഇക്കുറി മേളക്ക് എത്തി. ദുബൈ വേൾഡ് സെൻററിലെ കണക്കനുസരിച്ച് 79380 പേർ വിമാനങ്ങൾ കാണാനെത്തി. അടുത്ത എയർഷോ 2019 ൽ നടക്കും. 113.8 ബില്ല്യൺ അമേരിക്കൻ ഡോളർ മൂല്ല്യമുള്ള കരാറുകളാണ് മേളക്കിടെ ഒപ്പ് വെക്കപ്പെട്ടത്. ആദ്യ ദിനത്തിൽ6200 കോടിയോളം ദിർഹത്തിെൻറ കരാറുകളാണ് ഒപ്പുവെയ്ക്കപ്പെട്ടത്. യു.എ.ഇ. പ്രതിരോധ വകുപ്പ് മാത്രം 650 കോടി ദിർഹത്തിെൻറ ഇടപാട് ഉറപ്പിച്ചു.
ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് എ380 െൻറ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെട്ട മേളകൂടിയായിരുന്നു ഇത്. കുറഞ്ഞത് പത്ത് വർഷമെങ്കിലും ഉൽപാദനം നിർത്തില്ലെന്ന് ഉറപ്പ് നൽകിയാൽ മാത്രമെ എയർബസിെൻറ സൂപ്പർ ജംബോജെറ്റ് എ380 ന് കൂടുതൽ ഒാഡർ നൽകാൻ കഴിയൂവെന്ന് എമിറേറ്റ്സ് പറഞ്ഞത് കമ്പനിക്ക് തിരിച്ചടിയായി.
ഗൾഫ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എമിറേറ്റ്സ് അടക്കമുള്ള വിമാനക്കമ്പനികളെ ആശ്രയിച്ചാണ് ഇൗ മോഡൽ നിലനിൽക്കുന്നതുതന്നെ. എന്നാൽ അപ്രതീക്ഷിതമായി അവർക്ക് 430 വിമാനങ്ങൾക്കുള്ള ഒാഡർ കിട്ടുകയും ചെയ്തു. ഏകദേശം 49.5 ബില്ല്യൺ ഡോളറിെൻറ കരാറാണ് ഇത്. ഒറ്റത്തവണ ഇത്രയേറെ വിമാനങ്ങൾക്ക് ആവശ്യം ഉണ്ടാകുന്നത് വ്യോമയാന ചരിത്രത്തിൽ തന്നെ അപൂർവമാണ്. അമേരിക്ക ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ഇൻഡിഗോ പാർട്നേഴ്സ് ആണ് ഇത്രയും വിമാനങ്ങൾ വാങ്ങുന്നത്. ആദ്യദിവസം 15.1 ബില്ല്യൺ ഡോളറിെൻറ കരാറിൽ ഏർപ്പെട്ട ബോയിങിന് മേള തീരാൻ ഒരു ദിനം ബാക്കി നിൽക്കെ 225 വിമാനങ്ങൾക്കുള്ള ഒാഡർ കൂടി കിട്ടി.
എമിറേറ്റ്സ് തങ്ങളുടെ വിമാനങ്ങളിൽ യാത്രക്കാർക്കായി തയാറാക്കിയ ഫസ്റ്റ് ക്ലാസ് സ്യൂട്ട് ആയിരുന്നു ഷോയിലെ ചർച്ചാവിഷയം. നീക്കാവുന്ന വാതിലും വിശാലമായ കിടക്കയും വിർച്വൽ വിൻഡോയും പൂർണ സ്വകാര്യതയും ഉൾപ്പെടുന്ന ഡിസൈനിനാണ് ഫസ്റ്റ് ക്ലാസ് സ്യൂട്ട് എന്ന പുത്തൻ വിഭാഗം തയാറാക്കിയിരിക്കുന്നത്. ബെൻസ് എസ് ക്ലാസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇതിെൻറ നിർമ്മാണം.
സ്വാഭാവിക വജ്രങ്ങൾ പതിച്ച ലോകത്തിലെ ആദ്യ ബിസിനസ് ജറ്റും പ്രദർശനത്തിനെത്തിയിരുന്നു. ബൊംബാർഡിയർ ഗ്ലോബൽ എക്സ്പ്രസ് ആണ് സൺകിംഗ് ഡയമണ്ട് കോട്ടിംഗുമായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
