ദുബൈ പ്രവാസികളുടെ പ്രിയനഗരം; ജീവിതസൗകര്യത്തിലും മുന്നിൽ
text_fieldsദുബൈ: പ്രവാസികൾക്ക് ഏറ്റവും പ്രിയങ്കരമായ നഗരം എന്ന പദവി വീണ്ടും ദുബൈക്ക്. തുടർച്ചയായി അഞ്ചാം വർഷവും മധ്യപൂർവേഷ്യ^വടക്കെ ആഫ്രിക്ക (മീന) മേഖലയിലെ മികച്ച ജീവിതനിലവാരമുള്ള നഗരെമന്ന നേട്ടവും മെർകാറിെൻറ ആഗോള സർവേയിൽ ദുബൈ നിലനിർത്തി. ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ 74ാം സ്ഥാനമാണ് ദുബൈക്ക്.മുൻ വർഷത്തേക്കാൾ നില മെച്ചപ്പെടുത്തുകയായിരുന്നു. ജീവിത നിലവാരത്തിലും സൗകര്യത്തിലും അബൂദബി തൊട്ടടുത്തുണ്ട്. 79ാം സ്ഥാനമാണ് രാജ്യത്തിെൻറ തലസ്ഥാന നഗരത്തിന്. പശ്ചാത്തല സൗകര്യങ്ങളിൽ വന്ന പരിഷ്കരണങ്ങളാണ് അബൂദബിക്ക് തുണയായതെന്ന് മെർകാർ മിഡിലീസ്റ്റ് മേധാവി റോബ് തിസ്സെൻ പറഞ്ഞു.
റിയാദും ജിദ്ദയുമാണ് പട്ടികയിൽ ഇടം നേടിയ മേഖലയിലെ മറ്റു നഗരങ്ങൾ. യമനിലെ സനയും ഇറാഖിെൻറ തലസ്ഥാനമായ ബഗ്ദാദും ജീവിത സൗകര്യങ്ങൾ ഏറ്റവും കുറഞ്ഞ നഗരങ്ങളായി അടയാളപ്പെടുത്തപ്പെട്ടു.
പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ ലോകത്ത് 51ാം സ്ഥാനമാണ് ദുബൈക്ക്. അബൂദബി (67),ദോഹ (96), മസ്കത്ത് (97) എന്നിവയാണ് മികച്ച നൂറിലെ ഗൾഫ് നഗരങ്ങൾ. ലോകത്തെ ഏറ്റവും മികച്ച ജീവിത സൗകര്യങ്ങളുള്ള നഗരം വിയന്നയാണ്.
തുടർച്ചയായി എട്ടാം വർഷമാണ് ഇൗ സ്ഥാനം വിയന്ന നിലനിർത്തുന്നത്. ഏഷ്യയിെല മികച്ച നഗരം സിംഗപ്പുരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
