ദുബൈ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ മുന്നേറ്റം; പോയ വര്‍ഷം നടന്നത് 25,900 കോടിയുടെ ഇടപാട്
text_fieldsദുബൈ: പോയ വര്‍ഷം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ദുബൈ നടത്തിയത് വന്‍ കുതിപ്പ്. 60,595 കൈമാറ്റങ്ങളിലൂടെ 2016ല്‍ 25, 900 കോടി ദിര്‍ഹത്തിന്‍െറ ഇടപാടുകളാണ് ദുബൈയില്‍ നടന്നതെന്ന് ദുബൈ ഭൂ വകുപ്പ് (ഡി.എല്‍.ഡി) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 10,000 കോടി ദിര്‍ഹത്തിലേറെ മുതല്‍ മുടക്കുള്ള 134 പുതിയ പദ്ധതികളും കഴിഞ്ഞ വര്‍ഷം ആരംഭിച്ചു.
വസ്തുവില്‍പന, പണയം, വ്യാപാര ഭൂമി വില്‍പന എന്നിവയില്‍ മികച്ച നേട്ടമാണ് എമിറേറ്റ് കൈവരിച്ചത്. സ്ഥിരതയുടെ പുതിയ തലം കൈവരിച്ച ദുബൈ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ച ഏറെ ആശാവഹമാണെന്നും എക്സ്പോ 2020 നു മുന്നോടിയായുള്ള വികസന പദ്ധതികള്‍ ഇതിനു കൂടുതല്‍ ആക്കം കൂട്ടുമെന്നും ഡി.എല്‍.ഡി ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബുട്ടി ബിന്‍ മെര്‍ജാന്‍ അഭിപ്രായപ്പെട്ടു.
15,994 ഇടപാടുകളിലായി 19,300 കോടി ദിര്‍ഹത്തിന്‍െറ ഭൂമി വില്‍പനയും 6600 കോടി മൂല്യമുള്ള 44,601 പണയ ഇടപാടുകളുമാണ് നടന്നത്. കെട്ടിടങ്ങളുള്‍പ്പെട്ട വാണിജ്യമൂല്യമുള്ള ഭൂമിയിലാണ് ഇടപാടുകളില്‍ ഭൂരിഭാഗവും നടന്നത്. ബ്രോക്കര്‍മാരുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി. 5933 അംഗീകൃത ഭൂമി ബ്രോക്കര്‍മാരും 2,285 ബ്രോക്കര്‍ ഒഫീസുകളുമാണ് പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.