ദുബൈ 10X ഭാവി സമൂല മാറ്റങ്ങള്‍ക്ക് തയ്യാറാകുന്നവര്‍ക്ക്
text_fieldsദുബൈ: ദുബൈയെ ലോകത്തെ മറ്റു നഗരങ്ങളെക്കാള്‍ 10 വര്‍ഷം മുന്നിലത്തെിക്കാന്‍ നിര്‍ദേശിച്ച് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച ദുബൈ 10X പദ്ധതിയുടെ നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ദുബൈ കിരീടാവകാശിയും ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളുമായി കൂടിയിരിപ്പു നടത്തി.
ചെറുകിട മാറ്റങ്ങളുണ്ടാക്കുന്നവര്‍ക്കല്ല സമൂലമായ മാറ്റങ്ങള്‍ക്ക് തയ്യാറാകുന്നവരെയാണ് നാളെ കാത്തിരിക്കുന്നതെന്നും വര്‍ത്തമാനകാലത്തിലേതുപോലെ ക്ഷമിച്ചുകാത്തുനില്‍ക്കുന്നതാവില്ല ഭാവി കാലമെന്നും പറഞ്ഞ അദ്ദേഹം ഓരോ സര്‍ക്കാര്‍ വകുപ്പ് മേധാവിയും ജീവനക്കാരും പ്രകടമായ പരിവര്‍ത്തനത്തിന് വഴിയൊരുക്കുന്ന അതിനൂതന ക്രിയാത്മക ആശയങ്ങളുമായി മുന്നോട്ടുവരാന്‍ ആഹ്വാനം ചെയ്തു. ലോകത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ എന്ന നിശ്ചയം യാഥാര്‍ഥ്യമാക്കാന്‍ ദുബൈയുടെ ഉപകരണങ്ങള്‍ മാത്രമല്ല മറിച്ച് നിലവിലെ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന നവീന ആശയങ്ങളുടെ സംസ്കാരത്തിലൂന്നിയ ചിന്താഗതി ഓരോരുത്തരും വികസിപ്പിക്കുക കൂടി വേണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനകം എല്ലാ സര്‍ക്കാര്‍ വകുപ്പുകളും തങ്ങളുടെ ദുബൈ 10X ടീമിനെ കണ്ടത്തെണം. ഏറ്റവും ക്രിയാത്മകവും ഊര്‍ജസ്വലവുമായ ആശയങ്ങളുള്ളവരെ വേണം ഓരോ വകുപ്പും കണ്ടത്തൊന്‍.
ഈ സംഘം മുന്നോട്ടുവെക്കേണ്ട, സംബോധന ചെയ്യേണ്ട, നടപ്പാക്കിയെടുക്കേണ്ട മൂന്ന് പ്രധാന വിഷയങ്ങളും തീരുമാനിക്കണം. ആറു മാസത്തിനു ശേഷം ശൈഖ് മുഹമ്മദ് ഇവയെ സൂക്ഷ്മമായി വിശകലനം ചെയ്യും. ഇവയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് മാതൃകകള്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിക്കു മുന്നില്‍ അവതരിപ്പിക്കും. യഥാര്‍ഥവും ഫലപ്രദവുമായ പത്തിരട്ടി സന്തോഷം സമൂഹത്തിന് സാധ്യമാക്കാന്‍ സാധിക്കണമെന്നും ആശയങ്ങളും തീരുമാനങ്ങളും മികച്ച ലക്ഷ്യങ്ങളും പ്രവര്‍ത്തന പഥത്തിലത്തെിക്കുന്ന ഊര്‍ജസ്വലമായ സര്‍ക്കാറായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വകുപ്പിന്‍െറയും പദ്ധതികള്‍ ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍െറയും കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവിയുടെ അധ്യക്ഷതയിലുള്ള ദുബൈ 10X കൗണ്‍സിലിന്‍െറയും മേല്‍നോട്ടത്തിലായിരിക്കും. ഡി.എച്ച്.എ ചെയര്‍മാന്‍ ഹുമൈദ് അല്‍ ഖത്താമി, ആര്‍.ടി.എ ചെയര്‍മാന്‍ മത്താര്‍ അല്‍ തയാര്‍, ദുബൈ നഗരസഭ ഡി.ജി ഹുസൈന്‍ നാസര്‍ ലൂത്ത, സഈദ് അല്‍ തയാര്‍, സാമി അല്‍ ഖംസി, ഹിലാല്‍ അല്‍ മെരി, മോനാ അല്‍ മെറി, തലാല്‍ ബെല്‍ഹൂല്‍, സൂല്‍താന്‍ ബിന്‍ സുലൈം, അഹ്മദ് ബിന്‍ ബയാത്, അബ്ദുല്ല അല്‍ ശൈബാനി, അബ്ദുല്ല ബിന്‍ തൂഖ്, അബ്ദുല്ല അല്‍ കറാം, ഖാലിദ് നാസര്‍ അല്‍ റസുഖല എന്നിവരാണ് കൗണ്‍സില്‍ അംഗങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
