ദുബൈ ആരോഗ്യ ഇന്‍ഷുറന്‍സ്: സമയപരിധി നീട്ടി
text_fieldsദുബൈ: ദുബൈയില്‍ ജോലി ചെയ്യുന്നവര്‍ക്കും താമസിക്കുന്നവര്‍ക്കും നിര്‍ബന്ധമാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സിന് അപേക്ഷ സ്വീകരിക്കുന്ന സമയം ദുബൈ ഹെല്‍ത് അതോറിറ്റി (ഡി.എച്ച്.എ)ദീര്‍ഘിപ്പിച്ചു. ഡിസംബര്‍ 31ന് ശേഷവും പോളിസി എടുക്കാത്തവര്‍ക്ക് പിഴ ഈടാക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നതെങ്കിലും അപേക്ഷകരുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും സൗകര്യം പരിഗണിച്ചാണ് പുതുവര്‍ഷത്തിന്‍െറ തുടക്കത്തിലും അപേക്ഷ സ്വീകരിക്കാന്‍ തീരുമാനിച്ചത്.
ആശ്രിതര്‍ക്കും വീട്ടു ജീവനക്കാര്‍ക്കും പോളിസി എടുക്കേണ്ടത് ഗൃഹനാഥന്‍െറ (സ്പോണ്‍സറുടെ) ബാധ്യതയാണ്. കൂടുതല്‍ കുടുംബാംഗങ്ങളുള്ള പലരും ശമ്പള ദിനമായാലേ ഇതിനുള്ള തുക സ്വരൂപിക്കാനാവൂ എന്ന് അധികൃതരെ അറിയിച്ചിരുന്നു. ഡിസംബര്‍ 31ന് ശേഷം കാലാവധി നീട്ടിനല്‍കില്ല എന്നറിയിച്ചിരുന്നതിനാല്‍ അവസാന ആഴ്ചയില്‍ നൂറുകണക്കിന് പുതിയ അപേക്ഷകളാണ് ഇന്‍ഷുറന്‍സ് കമ്പനികളിലത്തെിയത്.
ഇത്രയധികം അപേക്ഷകള്‍ ഒന്നിച്ച് പരിഗണിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടി വന്നതോടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും പുതിയ അപേക്ഷകള്‍ സ്വീകരിക്കാന്‍ സംവിധാനമില്ലാതെയായി.
ഇക്കാര്യം ബോധ്യപ്പെട്ടതോടെ ഡി.എച്ച്.എ തീരുമാനം മയപ്പെടുത്തുകയായിരുന്നു. കാലാവധി ദീര്‍ഘിപ്പിച്ചെങ്കിലും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല.
ആയിരക്കണക്കിന് പേര്‍ക്ക് പുതിയ തീരുമാനം ആശ്വാസകമാകും. ഇനിയും 80,000 പേര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാനുണ്ടെന്നാണ് കണക്ക്.
ഇത് രണ്ടാം തവണയാണ് സമയപരിധി നീട്ടി നല്‍കുന്നത്. എന്നാല്‍ പുതിയ സമയപരിധി അവസാനിക്കുന്ന ദിവസം അധികൃതര്‍ അറിയിച്ചിട്ടില്ളെങ്കിലും സമയം അവസാനിക്കുന്നതോടെ ഇന്‍ഷൂറന്‍സില്ലാത്ത ഓരോരുത്തര്‍ക്കും മാസം 500 ദിര്‍ഹം വീതം സ്പോണ്‍സര്‍ പിഴ നല്‍കേണ്ടി വരും.
ഡി.എച്ച്്.എയുടെ 800342 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടി ലഭിക്കും. ഇന്‍ഷുറന്‍സ് കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് www.isahd.ae
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
