ദുബൈ യോഗാഫെസ്റ്റ് വീണ്ടുമെത്തുന്നു
text_fieldsദുബൈ: ഏഴാമത് ദുബൈ യോഗാഫെസ്റ്റ് ദുബൈ ഇൻറർനെറ്റ് സിറ്റി ആംഫിതീയറ്ററിൽ നവംബറിൽ നടക്കും. യോഗ, ധ്യാനം, ശരീര ആരോഗ്യം, ഫിറ്റ്നസ് എന്നിവയിലൂന്നിയ വിവിധ പരിപാടികളോടെ കുടുംബങ്ങൾ ഒത്തുചേരുന്ന ഫെസ്റ്റിൽ ഇക്കുറി 150 ക്ലാസുകളും ശിൽപശാലകളുമുണ്ടാകുമെന്ന് മുഖ്യ സംഘാടക എലൈൻ കെല്ലി പറഞ്ഞു. നവംബർ 15ന് രാത്രി ആരംഭിച്ച് 17 വരെ നീളുന്ന ഫെസ്റ്റിൽ പെങ്കടുക്കാൻ താൽപര്യമുള്ളവർ http://www.yogafest.me/ എന്ന സൈറ്റ് മുഖേന മുൻകൂർ രജിസ്റ്റർ ചെയ്യണം. പ്രത്യേകപരിചരണം ആവശ്യമുള്ള വിഭാഗങ്ങൾക്കായി അൽ ജലീല ഫൗണ്ടേഷൻ ഒരുക്കുന്ന ടെൻറ് ആണ് ഇൗ വർഷത്തെ ഫെസ്റ്റിെൻറ പ്രത്യേകതകളിലൊന്ന്. ഫെസ്റ്റിൽ പെങ്കടുക്കുന്നവരിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ മുഴുവൻ അൽ ജലീല ഫൗണ്ടേഷന് കൈമാറും.
പഠന വൈകല്യമുള്ളവരും പ്രത്യേക പരിചരണം ആവശ്യമുള്ളവരുമായ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് ആറാഴ്ച നീളുന്ന സമഗ്ര പരിശീലനം നൽകുന്ന ‘തആലൂഫ്’ പദ്ധതിക്കായാണിത്.
