ദുബൈ ഹാർബറിൽ യോട്ടിന് തീപിടിത്തം
text_fieldsദുബൈ: നഗരത്തിലെ ഹാർബർ പ്രദേശത്ത് ആഡംബര യോട്ടിന് തീപിടിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം.
യോട്ടിനകത്തുനിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്. രാവിലെ 8.24നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും അതിവേഗം അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചതായും ദുബൈ സിവിൽ ഡിഫൻസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവരം ലഭിച്ച് നാലു മിനിറ്റകം സംഭവസ്ഥലത്ത് ദുബൈ ഹാർബർ ഫയർ സ്റ്റേഷനിൽനിന്ന് രക്ഷാപ്രവർത്തകരെത്തി. രണ്ടു മണിക്കൂറോളം രക്ഷാപ്രവർത്തനവും തീയണക്കലും തുടർന്നു. 10.13ഓടെ കൂളിങ് സമയം ആരംഭിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ കാരണംവെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

