Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈ വേൾഡ് ട്രേഡ് സെന്‍റർ ഇന്‍റർസെക്ഷനിലെ കാത്തിരിപ്പ് സമയം 12 മിനിറ്റിൽനിന്ന് 90 സെക്കൻഡായി കുറയും

text_fields
bookmark_border
ദുബൈ വേൾഡ് ട്രേഡ് സെന്‍റർ ഇന്‍റർസെക്ഷനിലെ കാത്തിരിപ്പ് സമയം 12 മിനിറ്റിൽനിന്ന് 90 സെക്കൻഡായി കുറയും
cancel

ദുബൈ: ദുബൈ വേൾഡ് ട്രേഡ് സെന്‍റർ ഇന്‍റർസെക്ഷനിലെ ശരാശരി കാത്തിരിപ്പ് സമയം 12 മിനിറ്റിൽ നിന്ന് വെറും 90 സെക്കൻഡായി കുറയും. വേൾഡ് ട്രേഡ് സെന്‍ററിന് ചുറ്റുമുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 130 കോടി ദിർഹമിലധികം ചെലവിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) നടപ്പാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെയാണിത്.

ഈ പദ്ധതികളിൽ ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ട് നവീകരണവും അൽ മുസ്തഖ്ബൽ സ്ട്രീറ്റ് വികസനവുമാണ് ഉൾപ്പെടുന്നത്. 69.6 കോടി ദിർഹം ചെലവിൽ ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ടിന് പകരം സിഗ്നൽ നിയന്ത്രിത ജങ്ഷനും 5,000 മീറ്റർ നീളത്തിൽ അഞ്ച് പാലങ്ങളും നിർമിക്കുന്ന പദ്ധതിയിലെ അവസാന പാലം 2026 ഒക്ടോബർ 30-ന് തുറന്നുകൊടുത്തു. ഇതോടെ പ്രദേശത്തെ പ്രധാന പാലങ്ങളുടെ നിർമാണം നിശ്ചയിച്ച സമയത്തിന് മുമ്പേ പൂർത്തിയായി. 63.3 കോടി ദിർഹം ചെലവഴിക്കുന്ന അൽ മുസ്തഖ്ബൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ 70 ശതമാനത്തിലധികം ജോലികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള മൂന്ന് വരികൾ നാല് വരികളായി വീതികൂട്ടുന്നതോടെ റോഡിന്‍റെ ശേഷി 33 ശതമാനം വർധിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dubai World Trade Center
Next Story