Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ വുഡ്‌ഷോ 2026:...

ദുബൈ വുഡ്‌ഷോ 2026: നാളെ തുടക്കം; ആഗോള തടി വ്യവസായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു

text_fields
bookmark_border
ദുബൈ വുഡ്‌ഷോ 2026: നാളെ തുടക്കം; ആഗോള തടി വ്യവസായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു
cancel

ദുബൈ: അന്താരാഷ്ട്ര വ്യാപാര പ്രദർശനമായ ‘ദുബൈ വുഡ്‌ഷോ 2026’ക്ക്​ നാളെ തിങ്കളാഴ്ച തുടക്കം. ജൂൺ 22 മുതൽ 24 വരെ ദുബൈ വേൾഡ് ട്രേഡ് സെന്‍ററിലാണ് മൂന്നുദിവസം നീളുന്ന ​ഷോ നടക്കുന്നത്. 45ലധികം രാജ്യങ്ങളിൽ നിന്നുള്ള 400ലേറെ പ്രദർശകർ​ ദുബൈ വുഡ്​ഷോയിൽ ഒത്തുചേരും.

ആഗോള തടി വ്യവസായത്തിലെ വമ്പൻ മാറ്റങ്ങൾക്ക്​ ചുക്കാൻ പിടിക്കുന്ന ഓട്ടോമേഷൻ, സാങ്കേതികവിദ്യകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രദർശനം. 600ലേറെ അന്താരാഷ്ട്ര ബ്രാൻഡുകളും അഞ്ച് പ്രത്യേക കൺട്രി പവലിയനുകളും ഉണ്ടായിരിക്കും. വിപണികളിലുടനീളം തടി ഉൽപന്നങ്ങൾ എങ്ങനെ കണ്ടെത്തുന്നു, വിതരണം ചെയ്യുന്നു എന്നതിൽ ഏറെ മാറ്റംകൊണ്ടുവന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഓട്ടോമേഷൻ, സ്മാർട്ട് ലോജിസ്റ്റിക്സ്, ഡിജിറ്റൽ സപ്ലൈ ചെയിൻ സിസ്റ്റംസ് എന്നിവക്കാണ് ദുബൈ വുഡ്‌ഷോയുടെ ഈ വർഷത്തെ പതിപ്പ് ഊന്നൽ നൽകുന്നതെന്ന്​ അധികൃതർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Dubai Woodshow 2026: Starts tomorrow; Revolutionary changes are coming to the global timber industry
Next Story