Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ദുബൈ വുഡ്ഷോ 2026’ ജൂൺ...

‘ദുബൈ വുഡ്ഷോ 2026’ ജൂൺ 22 മുതൽ

text_fields
bookmark_border
‘ദുബൈ വുഡ്ഷോ 2026’ ജൂൺ 22 മുതൽ
cancel

ദുബൈ: ആഗോള മര വ്യവസായ മേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകളും പരിഹാരങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന ‘ദുബൈ വുഡ്ഷോ 2026’ ജൂൺ 22 മുതൽ 24 വരെ ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മെഗാ മേളയിൽ 60ലധികം രാജ്യങ്ങളിൽ നിന്നുള്ള 12,000-ത്തിലധികം വ്യവസായ വിദഗ്ധരും എക്സിബിറ്റർമാരും ഒത്തുചേരും. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വുഡ് ഷോ, മര വ്യവസായ രംഗത്തെ ആഗോള ഹബ്ബെന്ന ദുബൈയുടെ പദവി കൂടുതൽ ശക്തമാക്കും.

സാങ്കേതിക പുരോഗതിക്കൊപ്പം എഞ്ചിനീയേർഡ് വുഡ് ഉൽപന്നങ്ങൾ, ഭാരം കുറഞ്ഞ പാനലുകൾ, നൂതന സർഫേസ് ഫിനിഷുകൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ മെറ്റീരിയലുകളും നിർമാതാക്കൾ വുഡ്ഷോയിൽ അവതരിപ്പിക്കുന്നുണ്ട്. യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ പ്രമുഖ ആഗോള വിപണികളിൽ നിന്നുള്ള കമ്പനികൾ ഷോയിൽ പങ്കെടുക്കുന്നുണ്ട്. മരപ്പണി വ്യവസായത്തിൽ സാങ്കേതികവിദ്യയും നവീന ഉപകരണങ്ങളും വളർച്ചയുടെ അനിവാര്യ ചാലകശക്തികളാണെന്ന് ദുബൈ വുഡ്ഷോ എക്സിബിഷൻ ഡയറക്ടർ വലീദ് ഫർഗൽ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - ‘Dubai WoodShow 2026’ from June 22
Next Story