Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ വിമന്‍സ് റണ്‍...

ദുബൈ വിമന്‍സ് റണ്‍ ഓട്ടമല്‍സരം:  സാരിയുടുത്ത് ഓടിയത് 30 പേര്‍

text_fields
bookmark_border
ദുബൈ വിമന്‍സ് റണ്‍ ഓട്ടമല്‍സരം:   സാരിയുടുത്ത് ഓടിയത് 30 പേര്‍
cancel
camera_alt????????????? ??????????????? ??????

ദുബൈ: സാരിചുറ്റി ദുബൈ നഗരത്തിലൂടെ ഓടിയ മലയാളി വനിതകളായിരുന്നു ദുബൈ വിമന്‍സ് റണ്‍ ഓട്ടമല്‍സരത്തി​​െൻറ ശ്രദ്ധാകേന്ദ്രം. വിവിധ പ്രായക്കാരായ 30 വനിതകളാണ് സാരിയുടുത്ത് ഓട്ടത്തിനെത്തിയത്. സാരിയും പര്‍ദയുമൊക്കെ ഓട്ടമല്‍സരത്തിന് തടസമല്ലെന്ന് തെളിയിക്കുകയായിരുന്നു ഈവര്‍ഷത്തെ ദുബൈ വിമന്‍സ് റണ്‍. സാരിയിലെ ഓട്ടമല്‍സരം ഇടക്ക് നടത്തമായി ചുരുങ്ങിയെങ്കിലും എല്ലാവരും വിജയകരമായി ഫിനിഷ് ചെയ്​തു. ജേതാക്കളേക്കാള്‍ ശ്രദ്ധാകേന്ദ്രം ഇവരായിരുന്നു. ഒപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ബോളിവുഡ് താരം സോനു സൂഡ് വരെയെത്തി. സാരി ഇന്‍ സ്റ്റൈല്‍ എന്ന സാരിപ്രേമികളുടെ കൂട്ടായ്​മയാണ് സാരിയുടുത്ത് ഒാടാൻ ആഹ്വാനം ചെയ്​തത്​. സാരിയെ കുറിച്ച് സമൂഹത്തിന് കൂടുതൽ അറിവ്​ നല്‍കുകയായിരുന്നു ലക്ഷ്യം. കൈത്തറി സാരികൾ ഉടുത്തായിരുന്നു ഒാട്ടം. ആരാധനാലയങ്ങളിലും മറ്റു പോകാൻ സാരിയുടുക്കാമെങ്കിൽ ഒാട്ടമൽസരത്തിനും സാരിയുടുത്ത്​ പ​െങ്കടുക്കാമെന്നായിരുന്നു മുഖ്യസംഘാടക ഭീമ അൻസാറി​​െൻറ നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsdubai womens run
News Summary - dubai womens run-uae-gulf news
Next Story