Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജോലി ചെയ്യാൻ ഓഫിസിൽ...

ജോലി ചെയ്യാൻ ഓഫിസിൽ പോ​കേണ്ട; വിദൂര ജോലി സംവിധാനവുമായി ദുബൈ

text_fields
bookmark_border
Dubai
cancel

ദുബൈ: ജീവനക്കാർക്ക്​ വിദൂര ജോലി സംവിദാനമൊരുക്കുമെന്ന വാഗ്ദാനം ദുബൈ നടപ്പാക്കുന്നു. ആദ്യ ഘട്ടമായി ദുബൈയിലെ സർക്കാർ ജീവനക്കാർക്ക്​ വീടിനടുത്തുള്ള പബ്ലിക്​ ലൈബ്രറികളിലിരുന്ന്​ ജോലി ചെയ്യാനുള്ള സംവിധാനമാണ്​ ഏർപെടുത്തുന്നത്​. വ്യാഴാഴ്ച മുതൽ ഈ സംവിധാനം നിലവിൽ വരും. വി​ദൂര ജോലി സംവിധാനങ്ങ​ളെ കുറിച്ച്​ ചർച്ച ചെയ്യാൻ ദുബൈ ഫ്യൂച്ചർ മ്യൂസിയത്തിൽ നടക്കുന്ന ‘റിമോട്ട്​ ഫോറ’ത്തിൽ ദുബൈ മാനവ വിഭവശേഷി വകുപ്പ്​ ഡയറക്ടർ ജനറൽ അബ്​ദുല്ല ബിൻ സായിദ്​ അൽ ഫലാസിയാണ്​ പ്രഖ്യാപനം നടത്തിയത്​. തൊഴിൽ മേഖലക്ക്​ പുറമെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും വിദൂര ജോലി സംവിധാനം നടപ്പാക്കാനുള്ള സർക്കാർ അജണ്ടയുടെ ഭാഗമായാണ്​ തീരുമാനം.

67,000 ജീവനക്കാർക്ക്​ ഈ തീരുമാനം ഉപകാരപ്പെടും. നഗരത്തിലെ ഗതാഗതക്കുരുക്ക്​ കുറക്കാൻ ഉപകരിക്കും. 61 സർക്കാർ ഓഫിസുകളിലാണ്​ ഇത്​ നടപ്പാക്കുന്നത്​. സംവിധാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന്​ ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റ്​സ്​ സഹമന്ത്രി ഉമർ സുൽത്താൻ അൽ ഉലമ പറഞ്ഞു. വിദൂര സംവിധാനത്തിന്​ പ്രത്യേക നയം രൂപവത്​കരിക്കും. വീട്ടിലിരുന്ന്​ ജോലി ചെയ്താലും സർക്കാർ നിശ്​ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണം. വിദൂര ജോലി സംവിധാനം ജീവനക്കാരുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കുന്ന രീതിയിലായിരിക്കും മാനദണ്ഡങ്ങൾ തയാറാക്കുക. ഓഫിലെത്തുന്നവരുടെ ആരോഗ്യത്തെ ബാധിക്കാത്ത രീതിയിലാണ്​ അവിടെ മേശ, കസേര, കീ ബോർഡ്​ തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നത്​. അതേസമയം, വീട്ടിൽ കിടക്കയിലോ ബെഡിലോ ഇരുന്ന്​ ജോലി ചെയ്താൽ ആരോഗ്യത്തെ ബാധിക്കും. ഇത്​ സർക്കാരിന്​ കൂടുതൽ ബാധ്യതയുണ്ടാക്കും. അതിനാൽ, മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന്​ ജീവനക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ മേഖലയിൽ നടപ്പാക്കുമോ എന്ന ചോദ്യത്തിന്​ അദ്ദേഹത്തിന്‍റെ മറുപടി ഇതായിരുന്നു -‘സർക്കാർ മാതൃക കാണിക്കുകയാണ്​. പക്ഷെ, സ്വകാര്യ മേഖലയുടെ ലാഭത്തിനെ ബാധിക്കുന്ന ഒന്നും സർക്കാർ നിർബന്ധിച്ച്​ നടപ്പാക്കില്ല. സ്വകാര്യ സ്ഥാപനങ്ങൾക്ക്​ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാം. മാസത്തിൽ എട്ട്​ മണിക്കൂർ വിദൂര ജോലി സംവിധാനം ഏർപെടുത്തിയ മുബാദല ഇതിന്​ ഉദാഹരണമാണ്​’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiUAEremote work system
News Summary - Dubai with remote work system
Next Story