ദുബൈയിൽ ജല, വൈദ്യുതി കണക്ഷന് സാക്ഷ്യപ്പെടുത്തിയ വാടകക്കരാർ നിർബന്ധം
text_fieldsദുബൈ: ജൂലൈ ഒന്നു മുതൽ ദുബൈയിൽ വൈദ്യുതി-ജല കണക്ഷൻ ലഭിക്കുന്നതിന് സാക്ഷ്യപ്പെടുത്തിയ വാടകക്കരാർ (ഇജാരി) നിർബന്ധം. ദുബൈ ഭൂ വകുപ്പ് അംഗീകരിച്ച 800 റിയൽ എസ്റ്റേറ്റ് ഒഫീസുകളിലൊന്നിൽ നിന്ന് കരാർ സാക്ഷ്യപ്പെടുത്തിയാലുടൻ കണക്ഷന് അർഹത നേടും. ഉപഭോക്താക്കൾക്ക് നടപടികൾ എളുപ്പമാക്കി നൽകുന്നതിന് ദുബൈ വൈദ്യതി-ജല അതോറിറ്റി (ദീവ) നടപ്പിൽ വരുത്തുന്ന പദ്ധതികളുടെ ഭാഗമാണിത്. ഇജാരി ഒപ്പിട്ടാലുടൻ ഉപഭോക്താവിന് ദീവയുടെ സ്വാഗത സന്ദേശം ഇ-മെയിലും എസ്.എം.എസുമായി എത്തും. സെക്യൂരിറ്റി തുക അടക്കേണ്ട ലിങ്കും അതിലുണ്ടാവും. പണമടച്ചാലുടൻ ജല^വൈദ്യുതി സേവനങ്ങൾ ലഭിച്ചു തുടങ്ങും.
സർക്കാർ മേഖലയിൽ സമ്പൂർണ സുതാര്യത ഉറപ്പാക്കാനും അന്തർദേശീയ നിലവാരത്തിലെ സേവനത്തിലൂടെ ഉപഭോക്താക്കളുടെ സന്തോഷം വർധിപ്പിക്കാനും ദീവ ലക്ഷ്യമിടുന്നു. സർക്കാർ വിഭാഗങ്ങളുടെ ഏകോപനവും ഉന്നത സാേങ്കതിക വിദ്യയുടെ പ്രയോഗവും വഴി ദുബൈയെ മുന്നിലെത്തിക്കാനുള്ള യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദർശനങ്ങളിലൂന്നിയാണ് ഇൗ നടപടികളെന്ന് ദീവ സി.ഇ.ഒ സഇൗദ് മുഹമ്മദ് അൽ തയർ അറിയിച്ചു.
വാടക കരാർ,വാടകക്കാരെൻറ പാസ്പോർട്ട്, വിസ രേഖകൾ, ഇമെയിൽ വിലാസം, വീട്ടുടമയുടെ പാസ്േപാർട്ട് കോപ്പി, ദീവ നമ്പർ എന്നിവയാണ് ഇജാറി രജിസ്ട്രേഷന് വേണ്ടത്. ഇതിനായി ദുബൈ ഭൂ വകുപ്പിെൻറ ഒഫീസിൽ പോലും പോകേണ്ടതില്ല. വാടകക്കാരുടെയും ഭൂ ഉടമയുടെയും മാനേജ്മെൻറ് കമ്പനികളുടെയും അവകാശങ്ങൾ ഒരു പോലെ സംരക്ഷിക്കപ്പെടുന്നതിനാണ് ഇജാറി നിർബന്ധമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
