Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ലെ എ​ല്ലാ...

ദു​ബൈ​യി​ലെ എ​ല്ലാ വി​സ സേ​വ​ന​ങ്ങ​ളും സ്മാ​ർ​ട്ട്‌ ചാ​ന​ലി​ൽ

text_fields
bookmark_border
ദു​ബൈ​യി​ലെ എ​ല്ലാ വി​സ സേ​വ​ന​ങ്ങ​ളും സ്മാ​ർ​ട്ട്‌ ചാ​ന​ലി​ൽ
cancel
camera_alt??.??.???????????????? ???????????????????????? ????? ?????????????? ?????? ????????????? ?????? ??????????????????????? ???????????? ???????????????????? ??????????????????? ???????????????????

ദു​ബൈ: കോ​വി​ഡ് -19​െൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​ബൈ​യി​ലെ എ​ല്ലാ വി​സ ഇ​ട​പാ​ടു​ക​ളും സേ​വ​ന​ങ്ങ​ളും സ്മാ​ർ​ട്ട്‌ ചാ​ന​ൽ വ​ഴി ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്‌ ഓ​ഫ് െറ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് മേ​ധാ​വി മേ​ജ​ർ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​റി അ​റി​യി​ച്ചു. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഓ​ഫി​സു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​തെ വീ​ടു​ക​ളി​ൽ നി​ന്നു​ത​ന്നെ ഓ​ൺ​ലൈ​ൻ വ​ഴി എ​ല്ലാ ഇ​ട​പാ​ടു​ക​ളും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ​കു​പ്പി​​െൻറ വെ​ബ്സൈ​റ്റ് വ​ഴി​യും ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ (GDRFA dubai) എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യു​മാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്‌ മു​ഹ​മ്മ​ദ്‌ ബി​ൻ റാ​ഷി​ദ്‌ അ​ൽ മ​ക്തൂ​മി​​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് വ​കു​പ്പി​​െൻറ എ​ല്ലാ സേ​വ​ന​ങ്ങ​ളും ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​ക്കി​യ​ത്.

2021ൽ ​എ​ല്ലാ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളും സ്മാ​ർ​ട്ട് ചാ​ന​ൽ വ​ഴി ആ​കു​ന്ന പ​ദ്ധ​തി​യു​ടെ​കൂ​ടി ഭാ​ഗ​മാ​ണി​ത്. എ​ൻ​ട്രി പെ​ർ​മി​റ്റു​ക​ൾ, റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റ്, സ്ഥാ​പ​ന സേ​വ​നം, എ​യ​ർ​പോ​ർ​ട്ട്-​തു​റ​മു​ഖ സേ​വ​നം, നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പ​രി​ഹാ​രം, വ്യ​ക്തി​ഗ​ത സ്​​റ്റാ​റ്റ​സ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​വും. ഇ​തു​വ​ഴി ഉ​പ​ഭോ​ക്‌​താ​ക്ക​ളു​ടെ ഓ​ഫി​സ് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ 99 ശ​ത​മാ​നം കു​റ​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ക്യാ​പ്റ്റ​ൻ മ​റി​യം താ​യി​ബ് വെ​ളി​പ്പെ​ടു​ത്തി. ഇ​ത് ജീ​വ​ന​ക്കാ​രു​ടെ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ച്ചു​വെ​ന്നും ക്യാ​പ്റ്റ​ൻ മ​റി​യം കൂ​ട്ടി​ച്ചേ​ർ​ത്തു. ​തേ​സ​മ​യം, ദു​ബൈ​യി​ലെ വി​സ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ടോ​ൾ​ഫ്രീ ന​മ്പ​റാ​യ 8005111ൽ  ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. യു.​എ.​ഇ​ക്ക്​ പു​റ​ത്തു​ള്ള​വ​ർ 0097143139999 എ​ന്ന ന​മ്പ​റി​ലാ​ണ് വി​ളി​ക്കേ​ണ്ട​ത്. gdrfa@dnrd.ae, amer@dnrd.ae എ​ന്നീ ഇ-​മെ​യി​ൽ വ​ഴി​യും വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaivisagulf news
News Summary - dubai-visa-uae-gulf news
Next Story