ദുബൈ വനിതാ ത്രിയത്ലോൺ വീണ്ടും നവംബർ ഒമ്പതിന് ദുബൈ ലേഡീസ് ക്ലബിൽ
text_fieldsദുബൈ: വനിതാ മുന്നേറ്റത്തിെൻറ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ദുബൈയിൽ വീണ്ടും വനിതാ ത്രിയത്്ലോൺ. ദേശീയ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷകർതൃത്വത്തിൽ ദുബൈ സ്പോർട്സ് കൗൺസിൽ നവംബർ രണ്ടിനാണ് ഇൗ സാഹസിക മത്സരം നടത്തുന്നത്. ഏതു നാടുകളിൽ നിന്നുമുള്ള 16 ന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് പെങ്കടുക്കാമെന്ന് സംഘാടക സമിതി മേധാവി ലാമിയ അബ്ദുൽ അസീസ് ഖാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സൂപ്പർ സ്പ്രിൻറ് (400 മീറ്റർ നീന്തൽ, 10 കിലോമീറ്റർ സൈക്ക്ളിങ്, രണ്ടര കിലോമീറ്റർ ഒാട്ടം), സ്പ്രിൻറ്(750 മീറ്റർ നീന്തൽ, 20 കിലോമീറ്റർ സൈക്ക്ളിങ്, അഞ്ചു കിലോമീറ്റർ ഒാട്ടം), ഒളിമ്പിക് (ഒന്നര കിലോമീറ്റർ നീന്തൽ, 40 കിലോമീറ്റർ സൈക്ക്ളിങ്, 10 കിലോ മീറ്റർ ഒാട്ടം) എന്നിങ്ങനെ മൂന്ന് വിഭാഗത്തിലായാണ് മത്സരം.
ദുബൈ ലേഡീസ് ക്ലബിലാണ് ട്രാക്ക് തയ്യാറാക്കുക. ഇതു വഴി ലഭിക്കുന്ന പണം മുഴുവൻ അൽ ജലീല ഫൗണ്ടേഷന് കൈമാറും. www.dubaisc.ae എന്ന സൈറ്റ് മുഖേന നവംബർ രണ്ടു വരെ രജിസ്റ്റർ ചെയ്യാം. നൂറിലേറെ സ്വദേശി വനിതകൾക്കു പുറമെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവിധ പ്രായക്കാരായ നിരവധി പേർ ട്രാക്കിലിറങ്ങുമെന്ന പ്രതീക്ഷയുണ്ടെന്നും സംഘാടകർ പറഞ്ഞു. കഴിഞ്ഞ വർഷം 250 പേരാണ് പെങ്കടുത്തത്. ഇക്കുറിയത് ഇരട്ടിയെങ്കിലുമാക്കുകയാണ് ലക്ഷ്യം. മത്സരം നടക്കുന്ന ലേഡീസ് ക്ലബിൽ ത്രിയാത്ലോൺ വില്ലേജ് ഒരുക്കും. ആരോഗ്യ പരിശോധന, കായിക വിനോദങ്ങൾ, കുഞ്ഞുങ്ങൾക്ക് കളിയിടം തുടങ്ങി രസകരമായ നിരവധി പരിപാടികൾ ഇവിടെയുണ്ടാവും. കായികക്ഷമതാ പരിശീലനത്തിനായി പ്രത്യേക ശിൽപശാലയും ക്ലബിലുണ്ടാവുമെന്ന് വനിതാ കായിക വികസന വിഭാഗം ഡയറക്ടർ ഫൗസിയ ഫാരിദൂൻ വ്യക്തമാക്കി. കാൽ മുറിച്ചു നീക്കേണ്ടി വന്നിട്ടും തളരാതെ മുന്നേറുന്ന ദരീൻ ബാർബറും മത്സരത്തിൽ പങ്കുചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
