Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുബൈ യൂനിവേഴ്സിറ്റി എൽഎൽ.എം രണ്ടാംറാങ്ക് മലയാളി വിദ്യാർഥിക്ക്
text_fieldsbookmark_border
ഇർഫാൻ അഹമ്മദ് ഹുസൈൻ
Listen to this Article
ദുബൈ: ദുബൈ യൂനിവേഴ്സിറ്റിയുടെ നിയമ ബിരുദാനന്തര കോഴ്സിൽ രണ്ടാംറാങ്ക് മലയാളി വിദ്യാർഥിക്ക്. ദീർഘകാലമായി കോഴിക്കോട് താമസിക്കുന്ന മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിയായ ഇർഫാൻ അഹമ്മദ് ഹുസൈനാണ് നേട്ടം കരസ്ഥമാക്കിയത്. മണി ലോണ്ടറിങ് ആൻഡ് ഫിനാൻഷ്യൽ ക്രൈംസ് എന്ന വിഭാഗത്തിലാണ് ഇർഫാൻ എൽഎൽ.എം പഠിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ഹബ്തൂർ സിറ്റിയിലെ ഹിൽട്ടൻ ഹോട്ടലിൽ നടന്ന ബിരുദദാന ചടങ്ങിൽ ഇർഫാൻ ബിരുദം ഏറ്റുവാങ്ങി. കോഴിക്കോട് ഗവ. ലോ കോളജിൽ നിന്നാണ് ബി.ബി.എ എൽഎൽ.എം കോഴ്സ് പൂർത്തിയാക്കിയത്. അഹമ്മദ് ഹുസൈൻ, റംല ദമ്പതികളുടെ മകനാണ്. റഷാദ്, ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

