ഇക്കളി തീക്കളി സൂക്ഷിേച്ചാ
text_fieldsദുബൈ: കാത്തുകാത്തിരുന്ന അവധിക്കാലം ഒടുവിൽ വന്നെത്തി. കുറെേയറെ പ്രവാസികൾ അവധിക്കാലം നാട്ടിലാക്കാൻ പുറപ്പെട്ടു കഴിഞ്ഞു. ചിലർ തയ്യാറെടുക്കുന്നു. മറ്റു ചിലർക്ക് േജാലി സംബന്ധമായ ആവശ്യമുള്ളതു കൊണ്ടും ഒന്നിച്ച് നാട്ടിൽ േപായി വരവ് ഇേപ്പാൾ സാധ്യമല്ലാത്തതു കൊണ്ടും ചിലർ ഇവിടെത്തന്നെ നിൽക്കുന്നു. എവിടെയുമാവെട്ട അവധിക്കാലം നമ്മുടെ കുഞ്ഞുമക്കൾക്ക് പ്രധാനപ്പെട്ടതാണ്. ഇന്നലെ നടന്ന കാര്യം േപാലും ഒാർമയില്ലാത്ത നമുക്ക് ചെറുപ്പത്തിലെ അവധിക്കാലവും അന്നത്തെ കളികളുമെല്ലാം ഇന്നും നല്ല പച്ചപിടിച്ച ഒാർമയാണ്. വലിയ കളിമൈതാനവും പുഴയും കാടുമൊക്കെ ഒരുക്കി നൽകാൻ കഴിഞ്ഞില്ലെന്നാലും മക്കളുെട മനസിൽ സേന്താഷവും സ്േനഹവും നിറക്കുന്ന പ്രവർത്തനത്തിന് ഇൗ ഒഴിവുകാലത്ത് സമയം കണ്ടെത്തണം. മാതാപിതാക്കൾ േജാലിത്തിരക്കും കൈയിലെ മൊബൈൽ േഫാണും മാറ്റി വെച്ച് അവർക്കൊപ്പം സമയം ചിലവിടുക തന്നെ േവണം.
കമ്പ്യുട്ടറോ മൊബൈലോ കൊടുത്താൽ അവർ കളിച്ച് ഒതുക്കത്തിൽ ഇരുന്നുകൊള്ളും എന്ന് കരുതുന്ന മാതാപിതാക്കളുണ്ട്. തീർത്തും അബദ്ധമായ ധാരണയാണത്. എനിക്കറിയില്ല, അവർ എന്തൊക്കെേയാ കളിക്കും എന്നാണ് മക്കൾ കമ്പ്യൂട്ടറിൽ ചെയ്യുന്നതിനെക്കുറിച്ച് പല മാതാപിതാക്കളും പറയാറ്. ഒാൺലൈൻ ഗെയിമുകളെക്കുറിച്ച് നമുക്ക് അറിയുന്നതിെൻറ നൂറിരട്ടി കുഞ്ഞുമക്കൾക്കറിയാം. പക്ഷെ അതിെൻറ അപകടത്തെക്കുറിച്ച് അറിയില്ലെന്നു മാത്രം.കുട്ടികളെ അക്രമത്തിേലക്കും സ്വയം അപകടപ്പെടുത്തലിേലക്കും നയിച്ച ഒട്ടനവധി ഗെയിമുകളുണ്ട്. ഇേപ്പാൾ േലാകമൊട്ടുക്ക് പന്ത്രണ്ട് േകാടിയിേലറെേപർ കളിക്കുന്ന ഒരു ഗെയിമിനെക്കുറിച്ച് ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളുമാണ് പുറത്തു വരുന്നത്.
േമാശം വാക്കുകളും പെരുമാറ്റവും ശീലിക്കാനും അക്രമത്തിേലക്ക് തിരിയാനും വഴിവെേച്ചക്കും ഇൗ ഗെയിമിെൻറ ഉപേയാഗമെന്ന് യു.എ.ഇയിലെ പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ ജെംസ് എജ്യൂേകഷൻ രക്ഷിതാക്കൾക്കുള്ള ന്യൂസ് ലെറ്ററിൽ മുന്നറിയിപ്പ് നൽകുന്നു. അപരിചിതരായ ആളുകളുടെ വലയിൽ അകപ്പെടുന്ന രീതിയിേലക്ക് മാറാനും ഇതു വഴിവെക്കും. ആയുധംേശഖരിച്ച് ആളുകളെ കൊന്ന് സുരക്ഷിതമാവുന്നതാണ് കളിയുടെ പ്രേമയം. ഗെയിമിെൻറ അണിയറക്കാർ ഇതു വഴി കൊയ്തത് േകാടികളാണ്. പക്ഷെ നമ്മുടെ ഏറ്റവും വലിയ സമ്പത്തായ കുഞ്ഞുങ്ങളെ അപകടപ്പെടുത്തിയാണിതെന്ന് മറക്കരുത്. ഇത്തരം ഗെയിമുകൾക്ക് അടിമപ്പെട്ടാൽ പിൻതിരിപ്പിക്കൽ വലിയ പ്രയാസം തന്നെയാണ്. ഗെയിമുകളിൽ തലപൂഴ്ത്തിയിരിക്കുന്നതും അവ ലഭിക്കാതെ വന്നാൽ മാനസിക പ്രശ്നം ഉണ്ടാവുന്നതും മാനസിക ആേരാഗ്യ പ്രശ്നമായാണ് േലാക ആേരാഗ്യ സംഘടന ഇേപ്പാൾ കണക്കാക്കുന്നത്.
പുസ്ങ്ങേളിേലക്കും കളികളിേലക്കും കരകൗശല േവലകളിേലക്കും കുഞ്ഞുങ്ങളെ മടക്കി കൊണ്ടുവരിക തന്നെയാണ് ഇൗ പ്രതിസന്ധിക്ക് ഏറ്റവും മികച്ച േപാംവഴി .
അവധിക്കാല പഠന ക്ലാസുകൾ ഒരു പരിധി വരെ കുഞ്ഞുമക്കളുടെ മനസിൽ മാനുഷികതയും ക്രിയാത്മകതയും നിറക്കാൻ സഹായിക്കുന്നുണ്ട്. എന്നാൽ സ്കൂളിേനക്കാൾ വലിയ നിബന്ധനകളും പഠനഭാരവും ചുമപ്പിക്കുന്ന അവധിക്കാല ക്യാമ്പുകളുമുണ്ട്. കുഞ്ഞുങ്ങളുടെ നിഴലു േപാലും ആ വഴിയിൽ പറ്റാതിരിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
