സമ്മാന തട്ടിപ്പ്: 11 അംഗ ഏഷ്യൻ സംഘം അറസ്റ്റിൽ
text_fieldsഅബൂദബി: യു.എ.ഇയിൽ വിവിധ പ്രദേശങ്ങളിലുള്ളവരെ ഫോണിൽ സമ്മാന അറിയിപ്പ് നൽകി പണം തട്ടിയെടുക്കുന്ന ഏഷ്യൻ വംശജരായ 11 പേരെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ സ്വദേശികളെയും വിദേശികളെയും അജ്ഞാതരായ ആളുകൾ ഫോണിൽ വിളിച്ച് തട്ടിപ്പ് നടത്തുന്നതായി ഹിലി പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചിരുന്നതായി അൽെഎൻ പൊലീസ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ കേണൽ മുബാറക് സൈഫ് ആൽ സബൂസി പറഞ്ഞു.
ദുബൈ പൊലീസിെൻറ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തുന്ന രീതിയാണ് ഇവർ അവലംബിച്ചിരുന്നത്.ക്രെഡിറ്റ് കാർഡുകൾ, ബാങ്ക് രശീതികൾ, ചെക്ക് ബുക്കുകൾ, സിം കാർഡുകൾ, പണം തുടങ്ങിയവ പ്രതികളിൽനിന്ന് പിടിച്ചെടുത്തു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
