ദുബൈ കാണാൻ കൺവർട്ടബിൾ റേഞ്ച് റോവർ; ലിമോ ബൈക്ക്
text_fieldsദുബൈ: ആഢംബര നഗരമായ ദുബൈ ചുറ്റിക്കറങ്ങാൻ രണ്ട് തരം ആഢംബര വാഹനങ്ങൾ കൂടി ടാക്സി നിരയിൽ ഏർപ്പെടുത്തിയിരിക്കുകയാണ് ദുബൈ ടാക്സി കോർപറേഷൻ (ഡി.ടി.സി.). റേഞ്ച് റോവർ ഇവോക്ക് കൺവെർട്ടബിൾ കാറും സ്പൈഡർ ആർടി ലിമോ ബൈക്കുമാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ദുബൈയിൽ നടക്കുന്ന മീന ട്രാൻസ്പോർട്ട് കോൺഗ്രസിനോടനുബന്ധിച്ചാണ് ഇവ പുറത്തിറക്കിയത്. മേൽക്കൂര നീക്കാവുന്ന തരത്തിലുള്ള രണ്ട് റേഞ്ച് റോവറുകളാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ഇവയുടെ സേവനം ജൂമൈറ ബീച്ച് റെസിഡൻസി, ദ വാക്ക്, ഡൗൺടൗൺ, ബുർജ് അൽ അറബ് എന്നിവിടങ്ങളിലായിരിക്കും ലഭ്യമാവുകയെന്ന് ഡി.ടി.സി.സി.ഇ.ഒ. ഡോ. യൂസഫ് മുഹമ്മദ് അൽ അലി പറഞ്ഞു. ആർ.ടി.എയുടെ സഹൈൽ ആപ്പ് വഴിയോ കറീം വഴിയോ ഇവ ബുക്ക് ചെയ്യാം. റേഞ്ച് റോവറിന് കുറഞ്ഞ നിരക്ക് 25 ദിർഹമാണ്. ഒാരോ കിലോമീറ്ററിനും അഞ്ച് ദിർഹം വീതം നൽകുകയും വേണം. തിരക്കുള്ള സമയത്ത് നിരക്കിലും മാറ്റം വരാം.
സാലിക്ക് അടക്കമുള്ളവ യാത്രക്കാരിൽ നിന്ന് ഇൗടാക്കുകയും ചെയ്യും. രണ്ട് റേഞ്ച് റോവറുകളാണ് തുടക്കത്തില ഉണ്ടാവുക. ആറ് മാസത്തെ പരീക്ഷണങ്ങൾക്ക് ശേഷം പദ്ധതി വിജയകരമാണെന്ന് കണ്ടാൽ ഇവയുടെ എണ്ണം 50 ൽ എത്തിക്കും. കുറച്ചുകൂടി സാഹസികത നിറഞ്ഞതാണ് ലിമോ ബൈക്കുകളജലുള്ള യാത്ര. മുന്നിൽ രണ്ട് ചരകവും പിന്നിൽ ഒരു ചക്രവുമാണ് ഇവയുടെ പ്രത്യേകത. മെട്രോയിലേക്കും മറ്റ് വിനോദ സഞ്ചാര ുകന്ദ്രങ്ങളിലേക്കും യാത്ര ചെയ്യാനാണ് ഇത്തരം ബൈക്കുകൾ പ്രേയാജനപ്പെടുക.
ദുബൈയെ ഏറ്റവും നന്നായി ആസ്വദിക്കാനാവുന്ന യാത്രയാണ് ഇത്തരം ബൈക്കുകൾ നൽകുന്നതെങ്കിലും സുരക്ഷയില ഒരു വിട്ടുവീഴ്ചക്കും അധികൃതർ തയാറല്ല. ഇതിൽ യാത്ര െചയ്യണമെങ്കിമെുഖം മുഴുവൻ മൂടുന്ന ഹെൽമറ്റ് ഉണ്ടായിരിക്കണം. അതിന് ബ്ലൂടുത്ത് സൗകര്യവും വേണം. എയർബാഗുള്ള ജാക്കറ്റും നിർബന്ധമാണ്. തണുപ്പിക്കാനുള്ള സൗകര്യത്തോടെയുള്ള ജാക്കറ്റിട്ട് മാത്രമെ ഇതിെൻറ ഡ്രൈവർക്ക് വാഹനമോടിക്കാൻ അനുമതിയുള്ളൂ. 16 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇതിൽ കയറാനുമാവില്ല. 10 മിനിറ്റ് നേരത്തേക്ക് 10 ദിർഹമാണ് ചാർജ്. പിന്നീടുള്ള ഒാരോ കിലോമീറ്ററിനും ഒരു ദിർഹം വീതം നൽകണം. 200 കിലോമീറ്റർ വേഗമാർജിക്കുമെങ്കിലും നഗരത്തിൽ അനുവദനീയമായ വേഗത്തിൽ മാത്രമെ ഇവ ഒാടിക്കാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
