ഡ്രൈവർമാര്‍ക്ക് ലഹരി വിരുദ്ധ ബോധവത്കരണം നൽകി
text_fieldsദുബൈ: ദുബൈ പൊലീസിെൻറ ആൻറി നാർക്കോടിക്സ് ജനറൽ ഡിപ്പാർട്ട്മെൻറും മോഡൽ സർവീസ് സൊസൈറ്റി (എം.എസ്.എസ്)യും ചേർന്ന് ഹെവി വാഹന ഡ്രൈവർമാര്‍ക്ക് ലഹരി വിപത്തിനെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മോഡൽ സർവീസ് സൊസൈറ്റി ഹാളിൽ നടന്ന ആദ്യ ക്ലാസ് ദുബൈ പൊലീസ് ബോധവത്കരണ വിഭാഗം മേധാവി കേണൽ അബ്ദുല്ല ഹസ്സൻ അൽ ഖയാത്ത് നിർവഹിച്ചു. വാഹനാപകടങ്ങൾ തടയുന്നതിൽ ഇത്തരം ബോധവത്കരണങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് കേണൽ ഖയാത്ത് പറഞ്ഞു.
ജലീൽ ഹോൾഡിങ്സ് എം.ഡി സമീർ കെ. മുഹമ്മദ്, അജയ് കുമാർ (അഹല്യ) നജീബ് സമാൻ, നൗഫൽ പി.എം എന്നിവരെ ആദരിച്ചു.
ഇതു വരെ ട്രാഫിക് ഫൈൻ ലഭിക്കാത്ത ഡ്രൈവർമാർക്ക് ദുബൈ പൊലീസിെൻറ പ്രത്യേക സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു. എം.എസ്.എസ് ഭാരവാഹികളായ യാക്കൂബ് ഹസ്സൻ,റഷീദ് അബ്ദു, ഷജിൽ ഷൗക്കത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
