Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ സർക്കാർ...

ദുബൈയിൽ സർക്കാർ സേവനങ്ങൾക്ക്​ പുതിയ ഫീസുകൾ

text_fields
bookmark_border
ദുബൈയിൽ സർക്കാർ സേവനങ്ങൾക്ക്​ പുതിയ ഫീസുകൾ
cancel

ദുബൈ: സർക്കാർ സേവനങ്ങൾക്ക്​ പുതിയ ഫീസുകൾ ചുമത്താൻ ദുബൈ സർക്കാർ തീരുമാനിച്ചു. വിദ്യാഭ്യാസം, സാംസ്​ക്കാരികം എന്നീ രംഗങ്ങളിലെ പദ്ധതികളുടെ നടത്തിപ്പിനായി നോളഡ്​ജ്​ ദിർഹം എന്ന പേരിലും പുതിയ പദ്ധതികളുടെ നടത്തിപ്പിന്​ ഇന്നൊവേഷൻ ദിർഹം എന്ന പേരിലുമാണ്​ ഫീസ്​ ഇൗടാക്കുക. 
പത്ത്​ ദിർഹമായിരിക്കും ഫീസ്​. യു.എ.ഇ. ​ൈവസ്​ പ്രസിഡൻറും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം ആണ്​ ഇൗ നിയമം​ സംബന്ധിച്ച ഉത്തരവ്​ പുറപ്പെടുവിച്ചത്​. 

പുതിയ നിയമം അനുസരിച്ച്​ സർക്കാരുമായി ബന്ധപ്പെട്ട ഒാരോ ഇടപാടിനും 10 ദിർഹം വീതം നൽകേണ്ടിവരും. തുക പൂർണമായും ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷനായിരിക്കും (ഡി.എഫ്​.എഫ്​) നൽകുക. 50 ദിർഹത്തിൽ താഴെയുള്ള ഇടപാടുകൾക്ക്​ ഫീസ്​ ബാധകമാവില്ലെന്നും ഉത്തവിലുണ്ട്​. ഡി.എഫ്​.എഫ്്​ ചെയർമാ​​​െൻറ നേതൃത്വത്തിൽ രൂപവത്​ക്കരിക്കുന്ന ഇ​െന്നാവേഷൻ ഇൻവെസ്​റ്റ്​മ​​െൻറ്​ കമ്മറ്റി ഇൗ തുകയുടെ വിനിയോഗം നിശ്​ചയിക്കും. നിയമം നടപ്പാക്കാനുള്ള ചട്ടങ്ങളും ഡി.എഫ്​.എഫ് ചെയർമാ​​​െൻറ നേതൃത്വത്തിൽ നിശ്​ചയിക്കും. എന്നുമുതലാണ്​ പുതിയ  ഫീസ്​ ഇൗടാക്കിത്തുടങ്ങുകയെന്ന്​ വ്യക്​തമാക്കിയിട്ടില്ല.

എങ്കിലും ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്ല്യത്തിൽ വരും. സർക്കാർ വകുപ്പുകളുമായുള്ള ഇടപാട്​ റദ്ദാക്കിയാലും ഫീസ്​ തിരിച്ചുകിട്ടില്ല. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ, ​ദുബൈയിലെ ഗതാഗത ലംഘനങ്ങൾക്ക്​ മറ്റ്​ എമിറേറ്റ​ുകളിലും മറ്റും ഇൗടാക്കുന്ന പിഴകൾ, മറ്റ്​ എമിറേറ്റുകളോ രാജയങ്ങളോ ചുമത്തിയ ശേഷം ദുബൈയിൽ ഇൗടാക്കുന്ന പിഴകൾ എന്നിവക്കും പുതിയ ഫീസുകൾ ബാധകമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaigulf newsmalayalam news
News Summary - dubai-uae-gulf news
Next Story