Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിയമം...

നിയമം മുറുകെപ്പിടിച്ച്​​ ദുബൈ പൊലീസ്​; നിസഹായരായി ഇന്ത്യൻ സംവിധാനങ്ങൾ

text_fields
bookmark_border
നിയമം മുറുകെപ്പിടിച്ച്​​ ദുബൈ പൊലീസ്​; നിസഹായരായി ഇന്ത്യൻ സംവിധാനങ്ങൾ
cancel

ദുബൈ: നടി ശ്രീദേവിയുടെ മരണം കൈകാര്യം ചെയ്​ത ദുബൈ പൊലീസി​​​​​​​െൻറയും മറ്റ്​ അധികൃതരുടെയും രീതി​ ശ്രദ്ധേയമായി. സമ്മർദങ്ങൾ പലതുണ്ടായിട്ടും യു.എ.ഇയിൽ നിലനിൽക്കുന്ന നിയമങ്ങളിൽ നിന്ന്​ അണുവിട വ്യതിചലിക്കാതെയാണ്​ പൊലീസ്​ മുതൽ ​േപ്രാസിക്യൂഷൻ വരെയുള്ള ഉദ്യോഗസ്​ഥർ ചുമതല നിറവേറ്റിയത്​. പ്രശസ്​തയായ സിനിമാതാരമാണെന്ന പരിഗണന നൽകിയതോടെ നടപടിക്രമങ്ങളിൽ അധികൃതർ അതിസൂഷ്​മത പുലർത്തി​. ഇതോടെ മ​ൃതദേഹം വിട്ടുനൽകുന്നതിനടക്കം കാലതാമസം നേരിട്ടു. 

പ്രശസ്​തർ മരിക്കു​േമ്പാൾ ധൃതഗതിയിൽ നടപടികൾ അവസാനിപ്പിക്കുന്ന ഇന്ത്യൻ രീതിയിൽ നിന്ന്​ വ്യത്യസ്​ഥമായിരുന്നു ഇത്​. ഹോട്ടൽ മുറിയിലെ ബാത്​ടബ്ബിൽ വീണ്​ നടി ശ്രീദേവി മരിച്ചത്​ ഇന്ത്യയിൽ ഉൗഹാപോഹങ്ങളുടെ കൊടുങ്കാറ്റ്​ അഴിച്ചുവിട്ടുവെങ്കിലും ഒരു സംശയത്തിനും ഇടകൊടുക്കാത്ത വിധത്തിലാണ്​ ദുബൈ പ്രോസിക്യൂഷൻ കേസ്​ അവസാനിപ്പിച്ചത്​. മരണകാരണം​ പ്രത്യേക മെഡിക്കൽ സംഘം കൂടി പരിശോധിച്ച്​ ഉറപ്പുവരുത്തി. മരിച്ചയാളുടെ കുടുംബാംഗങ്ങൾക്ക്​ ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൻ അധികൃതർ ശ്രദ്ധിച്ചിരുന്നു. യു.എ.ഇ. മാധ്യമങ്ങളിൽ തെറ്റായ വാർത്ത വന്ന സമയത്തൊക്കെ പൊലീസ്​ ഇടപെട്ട്​ തിരുത്തിച്ചുകൊണ്ടിരുന്നു. എന്നാൽ ഇന്ത്യൻ മാധ്യമങ്ങളുടെ കാര്യത്തിൽ അവരും നിസഹായരായി. ഒടുവിൽ ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന്​ യു.എ.ഇയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക്​ അഭ്യർത്ഥിക്കേണ്ടിയും വന്നു. ശ്രീദേവിയുടെ ഭർത്താവ്​ ബോണി കപൂറിനെ ബർ ദുബെ പൊലീസ്​ സ്​റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്​തുവെന്ന വാർത്ത യു.എ.ഇയിലെ പ്രമുഖ ഇംഗ്ലീഷ്​ ദിനപത്രം തിങ്കളാഴ്​ച രാത്രി പത്തോടെയാണ്​ റിപ്പോർട്ട്​ ചെയ്​തത്​. എന്നാൽ പ്രശ്​നത്തിൽ ഇടപെട്ട പൊലീസ്​ ഇക്കാര്യം നിഷേധിച്ചു. മരണം സംഭവിച്ച കണ്ട ഹോട്ടലിൽ ഞായറാഴ്​ച രാവിലെ ബോണികപൂറിനോട്​ വിവരങ്ങൾ ചോദിക്കുക മാത്രമാണുണ്ടായതെന്നായിരുന്നു പൊലീസ്​ വിശദീകരണം. പൊലീസ്​ സ്​റ്റേഷനിൽ ബോണിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്​തിട്ടില്ലെന്നും അവർ അറിയിച്ചു. 
പതിനൊന്ന്​ മണിക്കുള്ളിൽ ഇംഗ്ലീഷ്​ പത്രത്തിന്​ വാർത്ത തിരുത്തേണ്ടിയും വന്നു.

ഇത്​ ഏറ്റുപിടിച്ച ഇന്ത്യൻ മാധ്യമങ്ങളടക്കം വാർത്ത തിരുത്തിയുമില്ല. മൃതദേഹം വേഗത്തിൽ വിട്ടുകൊടുക്കാൻ ഇന്ത്യാ സർക്കാരി​​​​​​​െൻറ വിവിധ തലങ്ങളിലുള്ളവർ ഇടപെട്ടിട്ട്​പോലും വിട്ടുവീഴ്​ചക്ക്​ യു.എ.ഇ. തയാറായില്ല. പ്രത്യേക വിമാനമടക്കം സജ്ജീകരിച്ച്​ ഇന്ത്യൻ അധികൃതർ കാത്തു നിന്നപ്പോഴും എന്താണ്​ പ്രശ്​നമെന്ന്​ നയതന്ത്ര ഉദ്യോഗസ്​ഥർക്ക്​ പോലും വ്യക്​തതയില്ലായിരുന്നു. തിങ്കളാഴ്​ച മാധ്യമപ്രവർത്തകരെ കാണവെ മ​ൃതദേഹം ഉടൻ വിട്ടുകിട്ടുമെന്ന്​ പറഞ്ഞ ഇന്ത്യൻ എംബസി ഉദ്യോഗസ്​ഥർക്ക്​ പലവട്ടം നിലപാട്​ മാറ്റേണ്ടി വന്നു. എന്താണു തടസം എന്ന ചോദ്യത്തിന് ‘അത് അവരുടെ ആഭ്യന്തര നടപടിക്രമങ്ങളുടെ ഭാഗമാണ്, നമുക്ക് ഒന്നും അറിയാനാകില്ല’ എന്നാണ്​ ഇന്ത്യൻ അംബാസഡർ നവ്ദീപ് സൂരി വാർത്താ ഏജൻസിക്ക്​ നൽകിയ മറുപടി. മരണത്തിൽ ദുരൂഹതയില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നുന്നും പ്രോസിക്യൂഷനെ ഉദ്ധരിച്ച്​ ദുബൈ സർക്കാരിന്​ കീഴിലെ മീഡിയാ ഓഫീസ് ഒൗദ്യോഗികമായി അറിയിച്ചതോടെയാണ്​ കാര്യങ്ങൾക്ക്​ വ്യക്തത വന്നത്​. ഇതിന്​ ശേഷം നടപടികൾ വേഗത്തിലാക്കാനും ദുബൈ പൊലീസ്​ മറന്നില്ല.

എംബാബിങ്ങ് നടപടികള്‍ എല്ലാം അതിവേഗത്തിലാണ് പൂര്‍ത്തിയായത്. തുടര്‍ന്ന്,  മൃതദേഹം പൊലീസി​​​​​​​െൻറ ആംബുലന്‍സില്‍, ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിക്കുകയും ചെയ്​തു. മൃതദേഹം ഒരു നോക്ക് കാണാനായി നിരവധി പേര്‍ സോനാപൂരിലെ എംബാമിങ്​ സ​​​​​​െൻററിൽ എത്തിയിരുന്നു. പക്ഷേ ഇവിടെ, ഫോട്ടോയെടുക്കുന്നതിനും മറ്റും പൊലീസ്​ കര്‍ശന വിലക്ക്​ ഏർപ്പെടുത്തിയിരുന്നു. ഇത്​ ലംഘിച്ച മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ ഞൊടിയിടയിൽ പൊലീസ്​ നീക്കം ചെയ്​തു.  മരണസർട്ടിഫിക്കറ്റും ഫോറൻസിക്​ റിപ്പോർട്ടും ബന്ധുക്കൾക്ക്​ കൈമാറിയ ശേഷം മരിച്ചയാളുടെ പാസ്​പോർട്ട്​ റദ്ദാക്കിയശേഷം മൃതദേഹം എംബാം ​െചയ്യുകയാണ്​ ​സാധാരണ നടപടിക്രമം. ഇതെല്ലാം ശ്രീദേവിയുടെ കാര്യത്തിലും കൃത്യമായി പാലിച്ച അധികൃതർ തിങ്കളാഴ്​ച നടത്താനിരുന്ന എംബാമിങ്​ മാറ്റിവെക്കുകയും ചെയ്​തു. സാധാരണ​. രാവിലെ ഏഴ്​ മണിമുതൽ വൈകിട്ട്​ അഞ്ച്​ വരെയാണ്​ എംബാമിങ്​ നടത്താറ്​. 
അടിയന്തിര ഘട്ടത്തിൽ ഉന്നത നിർദേശം ലഭിച്ചാൽ ഇതിൽ മാറ്റം വരുത്താറുണ്ട്​. ശ്രീദേവിയുടെ കാര്യത്തിൽ ഇതുമുണ്ടായില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaigulf newsmalayalam news
News Summary - dubai-uae-gulf news
Next Story