തീരശുചീകരണ ദിനം: ദുബൈയിൽ നീക്കിയത് 550 കിലോ മാലിന്യം
text_fieldsദുബൈ: നഗരസഭയുടെ പരിസ്ഥിതി വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര തീര ശുചീകരണ ദിനാചരണത്തിന് മികച്ച പങ്കാളിത്തം. സ്കൂൾ കുട്ടികളും സർക്കാർ^സ്വകാര്യ സംഘടനകളിൽ നിന്നും 600 സന്നദ്ധ പ്രവർത്തകരാണ് തീര ശുചീകരണത്തിെനത്തിയത്. ഇവർ ഒത്തു ചേർന്നപ്പോൾ 550 കിലോ മാലിന്യം ശേഖരിച്ച് നീക്കം ചെയ്യാനായി. ജബൽ അലി മറൈൻ സാഞ്ചുറിയുടെ തീരത്തായി നാലു കിലോമീറ്റർ ഭാഗത്താണ് ശുചീകരണം നടത്തിയതെന്ന് പരിസ്ഥിതി വിഭാഗം ഡയറക്ടർ ആലിയ അൽ ഹർമൂദി പറഞ്ഞു.
തീരമേഖലയുടെ പ്രാധാന്യവും അവ നേരിടുന്ന ഭീഷണിയും ബോധ്യപ്പെടുത്താനാണ് ദിനാചരണത്തിൽ ലക്ഷ്യമിട്ടത്. ശേഖരിച്ച മാലിന്യത്തിൽ 65 ശതമാനവും പ്ലാസ്റ്റിക്കാണ്. റബർ, കയറുകൾ, മരം, കുപ്പികൾ, ഷൂ, ഷർട്ട് തുടങ്ങിയവയും മാലിന്യക്കൂട്ടത്തിലുണ്ട്. സ്ക്യൂബാ െഡെവർമാർ വെള്ളത്തിൽ നിന്ന് ലോഹമാലിന്യങ്ങൾ, മീൻപിടിത്ത ഉപകരണങ്ങൾ എന്നിവയും കണ്ടെത്തി.
സെക്കൻറ് ഡിസംബർ, അൽ സലാം, അറബ് യൂനിറ്റി, കേംബ്രിഡ്ജ് ഇൻറർനാഷനൽ, ഡി.പി.എസ്, ദുബൈ ജെം എന്നീ സ്കൂളുകളിൽ നിന്ന് 250 വിദ്യാർഥികൾ ഇൗ മാസം 26നും വിവിധ സ്ഥാപനങ്ങളിലെ 350 വളണ്ടിയർമാർ പിറ്റേ ദിവസവും സേവനം ചെയ്തു. പ്ലാസ്റ്റിക് മാലിന്യം വർഷങ്ങളോളം സമുദ്രത്തിന് ദോഷം സൃഷ്ടിക്കുമെന്നതിനാൽ സമുദ്രമേഖലയിലെ ഉപയോഗം തടയാൻ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രകൃതി വിഭവ സംരക്ഷണ വിഭാഗം മേധാവി െഎശ അൽ മുർ അൽ മുഹൈറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
