ദുബൈയിൽ ഹൈഡ്രജൻ കാറുകൾ പരീക്ഷണയോട്ടം തുടങ്ങി
text_fieldsദുബൈ: പരിസ്ഥിതി സംരക്ഷകരായ കാറുകളുടെ പട്ടികയിലേക്ക് ഒരു അംഗം കൂടി. ജപ്പാൻ കാർ നിർമാതാക്കളായ ടൊയോട്ടയുടെ മിറായി എന്ന ഹൈഡ്രജൻ കാറുകളാണ് ദുബൈയുടെ റോഡുകളിലേക്ക് എത്തിയിരിക്കുന്നത്. തുടക്കത്തിൽ മൂന്ന് കാറുകളാണ് പരീക്ഷണയോട്ടത്തിന് ഉപയോഗിക്കുന്നത്. ഫ്യൂവൽ സെൽ ഇലക്ട്രിക് വെഹിക്കിൾസ് (എഫ്.സി.ഇ.വി) എന്നറിയപ്പെടുന്ന ഇവയിൽ ഹൈഡ്രജൻ ഇന്ധനം നിറക്കാനുള്ള കേന്ദ്രത്തിെൻറ പ്രവർത്തനം ഡീലർമാരായ അൽ ഫുത്തൈം മോേട്ടാഴ്സിെൻറ അൽ ബദിയ ഷോറൂമിൽ പ്രവർത്തനം തുടങ്ങി. ഹൈഡ്രജൻ കാർ എന്നൊക്കെ വിളിക്കുമെങ്കിലും വൈദ്യുതിയിലാണ് കാറിെൻറ ഒാട്ടം. ഇതിന് ആവശ്യമായ വൈദ്യുതി നൽകുന്നത് ഫ്യൂവൽ സെല്ലുകളാണ്. ഇൗ ഫ്യുവൽ സെല്ലുകളിലേക്കാണ് ഹൈഡ്രജൻ നൽകുക. ഹൈഡ്രജനും ഒാക്സിജനും ചേർന്ന് ജലം ഉണ്ടാകുന്ന രാസപ്രവർത്തനത്തിനിടെ വൈദ്യുതി ഉണ്ടാകുമെന്ന കണ്ടെത്താണ് ഫ്യൂവൽസെല്ലുകളുടെ ജനനത്തിന് കാരണം.
ഒരു തവണ നിറച്ചാൽ 500 കിലോമീറ്റർ സഞ്ചരിക്കാം. ഫ്രഞ്ച് കമ്പനിയായ എയർ ലിക്വിഡുമായി ചേർന്നാണ് ഹൈഡ്രജൻ സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. യു.എ.ഇയിലെ റോഡുകളിൽ ഇവ എങ്ങനെ പ്രവർത്തിക്കും എന്നറിയാനാണ് പരീക്ഷണയോട്ടം നടത്തുന്നത്. പൊതുവിപണിയിൽ ലഭ്യമാകുന്നതിന് മുമ്പ് കൂടുതൽ പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്. ഇതിനായി സർക്കാരുമായി ധാരണയുണ്ടാക്കി കൂടുതൽ വാഹനങ്ങൾ എത്തിക്കാനാണ് െടായോട്ടയുടെ തീരുമാനം.
2013 സെപ്റ്റംബറിൽ വൈദ്യുതിയും ഇന്ധനവും ഉപയോഗിക്കാവുന്ന ഹൈബ്രീഡ് കാറുകൾ ടൊയോട്ട എത്തിച്ചിരുന്നു. 33 ശതമാനം ഇന്ധനക്ഷമത കൂടുതലും അത്രയും തന്നെ അന്തരീക്ഷ മലിനീകരണം കുറവും ഉണ്ടെന്നതായിരുന്നു കാംറി ഹൈബ്രീഡ് എന്ന കാറിെൻറ പ്രത്യേകത. ആദ്യഘട്ടത്തിൽ 20 കാറുകളാണ് എത്തിച്ചത്. എന്നാൽ ഇന്ന് ഇത്തരം 1200 ഹൈബ്രീഡ് കാറുകൾ സർവീസ് നടത്തുന്നുണ്ട്. നിലവിൽ ഫോസിൽ ഇന്ധനങ്ങൾ പൂർണമായി ഒഴിവാക്കാനാണ് മുൻനിര രാജ്യങ്ങൾ ഒരുങ്ങുന്നത്. ഇതിെൻറ ഭാഗമായി മലിനീകരണം ഇല്ലാത്ത കാറുകൾ നിർമിക്കാൻ പ്രമുഖ കാർ കമ്പനികൾ എല്ലാം ശ്രമിക്കുന്നുമുണ്ട്. ഹൈഡ്രജനും ഫ്യൂവൽ െസല്ലുമൊന്നും പുതിയ സാേങ്കതിക വിദ്യയല്ല. നാസയുടെ റോക്കറ്റുകളിൽ ഇവ നേരത്തെ മുതൽ ഉപയോഗിക്കുന്നുണ്ട്. അത് കാറുകളിലേക്ക് മാറ്റുകയാണ് കമ്പനികൾ ചെയ്യുന്നത്. പെെട്ടന്ന് തീപിടിക്കുന്ന ഹൈഡ്രജൻ സുരക്ഷിതമായി സംഭരിച്ചുവെക്കുന്നതിൽ മാത്രമാണ് അൽപമെങ്കിലും പ്രതിസന്ധിയുള്ളത്.
വാഹനങ്ങളിൽ കാർബൺഫൈബർ കൊണ്ട് നിർമിക്കുന്ന ഇന്ധന ടാങ്കിലാണ് ഹൈഡ്രജൻ സൂക്ഷിക്കുന്നത്. കാറിെൻറ മുൻഭാഗത്തെ ഗ്രില്ലിൽ കൂടി കടന്നുവരുന്ന വായുവിൽ നിന്ന് ഒാക്സിജനും വേർതിരിച്ചെടുക്കും. ഇവ ഫ്യൂവൽ സെല്ലിനുള്ളിൽ വെള്ളമായി മാറുകയും അതിനിടയിൽ വൈദ്യുതി ഉണ്ടാവുകയുമാണ് െചയ്യുന്നത്. ടെയിൽ പൈപ്പിലൂടെ വെള്ളം മാത്രം പുറന്തള്ളപ്പെടുകയും ചെയ്യും. മീഥൈൻ വാതകത്തിൽ നിന്നോ വെള്ളത്തിൽ നിന്ന് ഇലക്ട്രോലൈസിസ് വഴിയോ ഹൈഡ്രജൻ വേർതിരിച്ചെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
