ദുബൈയുടെ ഗതാഗതം സ്മാർട്ട് ആക്കാൻ ഏകീകൃത നിയന്ത്രണ കേന്ദ്രം
text_fieldsദുബൈ: എല്ലാ വിധ ഗതാഗത മാർഗങ്ങളെയും ഒരേ കേന്ദ്രത്തിൽ നിന്ന് നിയന്ത്രിക്കാൻ കഴിയുന്ന ഏകീകൃത നിർദേശ നിയന്ത്രണ കേന്ദ്രം റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ദുബൈയിൽ ആരംഭിച്ചു. എൻറർപ്രൈസ് കമാൻറ് ആൻറ് കൺട്രോൾ സെൻറർ- ഇസി3 എന്നു പേരിട്ട സ്മാർട്ട് കേന്ദ്രത്തിെൻറ ഉദ്ഘാടനം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർവഹിച്ചു.
33.50 കോടി ചെലവിട്ട് നിർമിച്ച കേന്ദ്രം എക്സ്പോ 2020െൻറ ഒരുക്കങ്ങൾക്കും സുഗമ ഗതാഗതത്തിനും മാർഗം തുറക്കും. ദുബൈയെ ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് നഗരമായി മാറ്റുന്ന പ്രവർത്തനങ്ങളുടെ പ്രഭവ കേന്ദ്രവും ഇനി ഇസി3 ആയിരിക്കും.ഗതാഗതക്കുരുക്ക് കണ്ടെത്തി പരിഹരിക്കുക, യാത്രാ സമയവും ചെലവും കുറക്കുക, വാഹനാപകടങ്ങൾ ഒഴിവാക്കുക, പരിസ്ഥിതി മലിനീകരണം തടയുക തുടങ്ങിയ സുപ്രധാന പ്രവർത്തനങ്ങളുടെ ആസൂത്രണമാണ് ഇവിടെ നടക്കുക. ദുബൈ മെട്രോ, ട്രാം, ടാക്സി, മറ്റു പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുടെയെല്ലാം നിയന്ത്രണം ഇൗ കേന്ദ്രത്തിൽ നിന്നാകുമെന്ന് ഇസി3 വിശദീകരിച്ച് ആർ.ടി.എ ഡയറക്ടർ ജനറലും ചെയർമാനുമായ മത്തർ അൽ തയാർ പറഞ്ഞു. മധ്യപൂർവേഷ്യയിൽ ഇതാദ്യമാണ് ഇത്തരമൊരു സംവിധാനം. ദുബൈ പ്രോേട്ടാകോൾ ആൻറ് ഹോസ്പിറ്റാലിറ്റി വകുപ്പ് ഡി.ജി ഖലീഫ സഇൗദ് സുലൈമാൻ, ദുബൈ പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ലാ ഖലീഫ അൽ മറി എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
