Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ടൂർ:  രണ്ടാം...

ദുബൈ ടൂർ:  രണ്ടാം ഘട്ടം ഇന്ന്​;  ഗതാഗതം നിയന്ത്രിക്കും

text_fields
bookmark_border
ദുബൈ ടൂർ:  രണ്ടാം ഘട്ടം ഇന്ന്​;  ഗതാഗതം നിയന്ത്രിക്കും
cancel

ദുബൈ: അന്താരാഷ്​ട്ര സൈക്ലിങ്​ മൽസരമായ ദുബൈ ടൂറി​​​െൻറ രണ്ടാം ഘട്ടം ഇന്ന്​ നടക്കും. രാവിലെ പതിനൊന്ന്​ മുതൽ വൈകിട്ട്​ മൂന്ന്​ വരെയാണ്​ മൽസരം. ചൊവ്വാഴ്​ച തുടങ്ങിയ മൽസരം ശനിയാഴ്​ച അവസാനിക്കും. മൊത്തം 870 കിലോമീറ്ററാണ്​ സൈക്കിൾ ഒാടിക്കേണ്ടത്​. ബുധനാഴ്​ചത്തെ മൽസരം സ്​കൈഡൈവ്​ ദുബൈയിൽ നിന്ന്​ തുടങ്ങി റാസൽഖൈമയിൽ അവസാനിക്കും. 190 കിലോമീറ്റർ ഇൗ ഘട്ടത്തിൽ താണ്ടണം.

ദുബൈ ടൂർ കടന്നുപോകുന്ന സമയം റോഡുകൾ അടക്കും. ​ഒാരോ പോയൻറും കടക്കാൻ 10 മിനിറ്റാണ്​ സമയമെടുക്കുക. ഇൗ സമയം കഴിഞ്ഞാൽ റോഡുകൾ തുറക്കും. ഉം സുഖീം സ്​ട്രീറ്റ്​, അൽ ഖൈൽ റോഡ്​, ദുബൈ ഡിസൈൻ ഡിസ്​ട്രിക്​ട്​, റാസ്​ അൽ ഖോർ, അൽ അവീർ റോഡ്​, എമിറേറ്റ്​സ്​ റോഡ്​ എന്നിവിടങ്ങളിലൂടെ ഷാർജ വഴിയാണ്​ റാസൽ ഖൈമയിലെത്തുക.

ഇൗ സമയം ഹെസ സ്​ട്രീറ്റ്​, അൽ തനിയ സ്​ട്രീറ്റ്​, ശൈഖ്​ സായദ്​ സ്​ട്രീറ്റ്​, ശൈഖ്​ മുഹമ്മദ്​ ബിൻ സായദ്​ റോഡ്​, അൽ മനാമ സ്​ട്രീറ്റ്​, ഫസ്​റ്റ്​ അൽ ഖൈൽ റോഡ്​ എന്നീ ബദൽ റോഡുകൾ ഉപയോഗിക്കാം. സ്​കൈഡൈവ്​ മുതൽ പാം ജുമൈറ വരെ നീണ്ട ഒന്നാം ഘട്ടം മൂന്ന്​ മണിക്കൂർ 51 മിനിറ്റ്​ കൊണ്ട്​ മറകടന്ന ഡച്ച്​ താരം ഡൈലൻ ഗ്രോയെൻവേഗൻ ഒന്നാം സ്​ഥാനത്ത്​ എത്തി. ദുബൈ നഗരം ചുറ്റിയ മൽസരാർത്ഥികൾ 167 കിലോമീറ്ററാണ്​ സൈക്കിൾ ചവിട്ടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai tourgulf newsmalayalam news
News Summary - dubai tour-uae-gulf news
Next Story