Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആഗോള ഇൻസ്റ്റഗ്രാം...

ആഗോള ഇൻസ്റ്റഗ്രാം റാങ്കിങ്ങിൽ ദുബൈ ഒന്നാമത്

text_fields
bookmark_border
ആഗോള ഇൻസ്റ്റഗ്രാം റാങ്കിങ്ങിൽ ദുബൈ ഒന്നാമത്
cancel

ദുബൈ: 2026ൽ ലോകത്ത് ഏറ്റവും അധികം ഇൻസ്റ്റാഗ്രാം ഫോട്ടോകൾ പങ്കുവെക്കപ്പെട്ട നഗരമായി ദുബൈ തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഏറ്റവും കൂടുതൽ ചിത്രീകരിക്കപ്പെടുകയും ഇന്റർനെറ്റിൽ തിരയപ്പെടുകയും ചെയ്ത ഒന്നാമത്തെ നിർമിതിയായി. ‘പ്ലെയേഴ്‌സ് ടൈം’ നടത്തിയ പുതിയ ആഗോള പഠനത്തിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.

ലോകമെമ്പാടുമുള്ള 240ലധികം വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി തയാറാക്കിയ ‘ഇൻസ്റ്റാഗ്രാമബിലിറ്റി സ്‌കോർ’ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ്. ഗൂഗിളിലെ തിരച്ചിലുകൾ, ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഹാഷ്‌ടാഗുകളുടെ എണ്ണം എന്നിവ വിശകലനം ചെയ്ത ശേഷമാണ് നഗരങ്ങളുടെ ജനപ്രീതി അളന്നത്. ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലുമായി 19 കോടി പോസ്റ്റുകളും പ്രതിമാസം 34 ലക്ഷത്തിലധികം ഗൂഗിൾ തിരച്ചിലുകളും നേടി 100ൽ 100 സ്‌കോറോടെയാണ് ദുബൈ ഒന്നാമതെത്തിയത്.

100ൽ 100 സ്കോർ നേടി ബുർജ് ഖലീഫ

പ്രശസ്ത നിർമിതികളുടെ പട്ടികയിൽ 100ൽ 100 സ്കോർ നേടി വലിയ വ്യത്യാസത്തിലാണ് ബുർജ് ഖലീഫ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. സമൂഹ മാധ്യമങ്ങളിൽ ഒരുകോടിയിലധികം ടാഗ് ചെയ്ത പോസ്റ്റുകളും പ്രതിമാസം 11 ലക്ഷം ഗൂഗിൾ തിരച്ചിലുകളും ബുർജ് ഖലീഫ നേടി.

ഈ പട്ടികയിൽ ഈഫൽ ടവർ (73.22 സ്‌കോർ) രണ്ടാം സ്ഥാനം നേടി. 80.63 ലക്ഷം പോസ്റ്റുകളും 6,62,000 ഗൂഗിൾ തിരച്ചിലുകളുമാണ് ഈഫൽ ടവറിനുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ പിന്തള്ളിയാണ് 2010-ൽ മാത്രം നിർമാണം പൂർത്തിയായ ബുർജ് ഖലീഫ ഒന്നാമതെത്തിയത് എന്നത് ശ്രദ്ധേയമാണ്.

ഏറ്റവും അധികം ഇൻസ്റ്റാഗ്രാം ഫോട്ടോകൾ പങ്കുവെക്കപ്പെട്ട നഗരങ്ങളിൽ ലണ്ടനും പാരീസുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട നഗരമായി ബാഴ്സലോണ മാറി. പ്രതിമാസം 2.3 കോടി ഗൂഗിൾ തിരച്ചിലുകളാണ് നഗരത്തിന് ലഭിച്ചത്. 165 ദശലക്ഷത്തിലധികം സോഷ്യൽ മീഡിയ പോസ്റ്റുകളോടെ ആദ്യ അഞ്ചുസ്ഥാനങ്ങളിൽ ന്യൂയോർക്കും ഇടംപിടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaigulf madhyamamUAEInstagramGlobal ranking
News Summary - Dubai tops global Instagram rankings
Next Story